ദോ​ഹ എ​ക്സ്​​പോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖൗ​റി​യും ഗോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​യൂ​സു​ഫ് അ​ൽ​ഹോ​റും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ദോഹ എക്സ്പോ: അന്താരാഷ്ട്ര അംഗീകാരത്തിന് ‘ഗോർഡ്’ പിന്തുണ

 ദോ​ഹ: ഒ​ന്ന​ര മാ​സ​ത്തി​ന​പ്പു​റം ലോ​ക​ത്തി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങു​ന്ന ദോ​ഹ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​യെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ളും. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മു​ള്ള മി​ക​വി​ന് ജി.​എ​സ്.​എ.​എ​സ്, ഇ​ക്കോ​ലീ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ ദോ​ഹ എ​ക്‌​സ്‌​പോ 2023ന് ​ഗ​ൾ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (ഗോ​ർ​ഡ്) പി​ന്തു​ണ​ക്കും.

എ​ക്‌​സ്‌​പോ​യു​ടെ സു​സ്ഥി​ര ത​ന്ത്ര​വും ലെ​ഗ​സി പ്ലാ​നും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​മ്പോ​ൾ ത​ന്നെ ദോ​ഹ എ​ക്‌​സ്‌​പോ 2023നു​ള്ള സാ​ങ്കേ​തി​ക പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ഗോ​ർ​ഡ് ട്വീ​റ്റ് ചെ​യ്തു.

എ​ക്‌​സ്‌​പോ​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും മേ​ള​ക​ളും പോ​ലു​ള്ള മെ​ഗാ ഇ​വ​ന്റു​ക​ളു​ടെ സു​സ്ഥി​ര​ത​യും പാ​രി​സ്ഥി​തി​ക പ്ര​ക​ട​ന​വും ഉ​യ​ർ​ത്തു​ന്ന​തി​ന് ഗ്ലോ​ബ​ൽ സ​സ്റ്റെ​യ്ന​ബി​ലി​റ്റി അ​സ​സ്‌​മെ​ന്റ് സി​സ്റ്റം (ജി.​എ​സ്.​എ.​എ​സ്) അ​വ​ത​രി​പ്പി​ച്ച പു​തി​യ അം​ഗീ​കാ​ര​മാ​ണ് ജി.​എ​സ്.​എ.​എ​സ് ഇ​ക്കോ​ലീ​ഫ്.ദോ​ഹ എ​ക്‌​സ്‌​പോ 2023ന്റെ ​സു​സ്ഥി​ര വി​ത​ര​ണം പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ നേ​ര​ത്തേ ത​ന്നെ ഇ​രു​ക​ക്ഷി​ക​ളും ഒ​പ്പു​വെ​ച്ചി​രു​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണം, രൂ​പ​ക​ൽ​പ​ന, നി​ർ​മാ​ണം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​ളി​ച്ച് നീ​ക്കം ചെ​യ്യ​ൽ തു​ട​ങ്ങി എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സു​സ്ഥി​ര​ത രീ​തി​ക​ൾ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക​യാ​ണ് ജി.​എ​സ്.​എ.​എ​സ് ഇ​ക്കോ​ലീ​ഫി​ന്റെ ല​ക്ഷ്യം.

ദോ​ഹ എ​ക്‌​സ്‌​പോ 2023 ഹ​രി​ത​ഭാ​വി​യെ​ക്കു​റി​ച്ച ആ​ശ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം അ​തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​സ്ഥി​ര​ത​യു​ടെ അ​ട​യാ​ളം അ​വ​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ല്ലാ വേ​ദി​ക​ളും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ച് സു​സ്ഥി​ര​ത​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രി​ത​ന​ഗ​ര​ങ്ങ​ൾ എ​ങ്ങ​നെ നി​ർ​മി​ക്കാം, ഇ​ന്ന​ത്തെ ന​ഗ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും എ​ക്‌​സ്‌​പോ ച​ർ​ച്ച​ക​ളി​ൽ വി​ശ​ക​ല​നം ചെ​യ്യും.

2023 ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ 2024 മാ​ർ​ച്ച് 28 വ​രെ​യാ​യി ആ​റു​മാ​സം നീ​ളു​ന്ന എ​ക്സ്പോ​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 30 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 80 രാ​ജ്യ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ളാ​ണ് ദോ​ഹ എ​ക്‌​സ്‌​പോ​യി​ൽ ഉ​യ​രു​ന്ന​ത്. ഖ​ത്ത​റി​ലും മി​ന മേ​ഖ​ല​യി​ലു​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ എ-​വ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്‌​സി​ബി​ഷ​ൻ എ​ന്നാ​ണ് ദോ​ഹ എ​ക്‌​സ്‌​പോ 2023നെ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.  

Tags:    
News Summary - Doha Expo: 'GORD' support for international recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.