ദോഹ: ദോഹ അല്‍ മദ്റസ അൽ ഇസ്ലാമിയയുടെ 2024 - 25 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങളോടെ സംഘടിപ്പിച്ചു. ഐ.ഐ.എസ് കാമ്പസിലെ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഓഡിറ്റോറിയത്തില്‍ മദ്റസ പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം മദ്റസയില്‍ അഡ്മിഷന് എടുത്ത കുട്ടികൾ ബാനറുകളും പ്ലക്കാര്‍ഡുകളും തോരണങ്ങളും ബലൂണുകളുമായി അണിനിരന്ന ഘോഷയാത്ര വര്‍ണാഭമായി. തുടർന്ന് സംഗീത നൃത്തം, ഒപ്പന, കോല്‍ക്കളി, ഗ്രൂപ് സോങ് ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി. അധ്യാപകരായ അബുല്ലൈസ്, സാജിദ, ശബാന, നദീറ, റജീന, അമീറ, ശിറിന്‍ തുടങ്ങിയവർ പരിപാടികള്‍ രൂപകല്പന ചെയ്തു.ആയിശ നൂറിന്റെ ഖുര്‍ആന്‍ പാരായണത്തോടുകൂടി ആരംഭിച്ച പ്രവേഷനോത്സവം മദ്റസ അക്കാദമിക് കോഓഡിനേറ്റര്‍ ഡോ . മുഹമ്മദ് സബാഹ് സമാപനം നിര്‍വഹിച്ചു. സി.കെ. അബ്ദുല്‍ കരീം, നസീഹ് അബ്ദുല്‍ സലാം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.