ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ റമദാൻ സംഗമമായ ദോഹ റമദാൻ മീറ്റ് വെള്ളിയാഴ്ച. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രത്തിന്റെ (ഡി.ഐ.സി.ഐ.ഡി) സഹകരണത്തോടെ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന പരിപാടി അൽ അറബി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്റാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്യും.
സ്നേഹ സംവാദ വേദികളിലെ സജീവ സാന്നിധ്യവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ദോഹ റമദാൻ മീറ്റിന്റെ മുഖ്യാതിഥിയാകും. നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ്സ് ഇന്ത്യ ചെയർമാൻ സുഹൈബ് സി.ടി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ്. മുസ്തഫ, ഡി.ഐ.സി.ഐ.ഡി, സി.ഐ.സി പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും.
മനുഷ്യ മഹത്ത്വത്തെയും ആശയ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന വർഗീയ പ്രവണതകളെ മാനവിക സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മറികടക്കാൻ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുകയാണ് ദോഹ റമദാൻ മീറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.