കമ്മ്യൂണിറ്റി പോലീസിൽ എത്തുന്ന കേസുകളിൽ ഭൂരിഭാഗവും കുടുംബ കേസുകൾ

ദോഹ: കമ്മ്യൂണിറ്റി പോലീസിന് മുൻപിൽ ദിനേനെ എത്തുന്ന കേസുകളധികവും കുടുംബപരമായ പ്രശ്നങ്ങളാണെന്ന് ബന്ധപ്പെട്ട വകുപ്പ് വക്താവ് ഖാലിദ് ഹുസയിൻ അശ്ശമ്മരി വ്യക്തമാക്കി. െമട്രൊഷ്–2 വഴി എത്തുന്നതാണ് അധിക പരാതികളും. ഇങ്ങനെ വരുന്ന പരാതികൾ ഉടൻ തന്നെ കുടുംബ കാരുണ്യ വകുപ്പിലേക്ക് അടിയന്തിര സ്വഭാവത്തിൽ നൽകുകയും അങ്ങിനെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.  ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള കേസുകളാണ് ഇങ്ങനെ എത്തുന്നയിൽ അധികവും. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് വനിതാ പോലീസിെൻറ വകുപ്പ് തന്നെ പ്രവർത്തിച്ച് വരുന്നതായി അദ്ദേഹം അറിയിച്ചു. വനിതാ പോലീസ് ഇത്തരം കേസുകൾ ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കുടുംബ സംബന്ധമായ കേസുകളെ ഗൗരവത്തിൽ കാണുകയും അടിയന്തിര സ്വഭാവത്തിൽ അവ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഖാലിദ് അശ്ശമ്മരി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാസങ്ങളിൽ കമ്മ്യൂണിറ്റി പോലീസ് ട്രാഫിക് വകുപ്പിെൻറയും അഗ്നിശമന വിഭാഗത്തിെൻറയും സഹകരണത്തോടെ രാജ്യത്തെ മുഴുവൻ ടെൻറുകളിലും പര്യടനം നടത്തുകയുണ്ടായി. 
അത്യാഹിത സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച ബോധവൽക്കരണമായിരുന്നു ഇതിെൻറ ഉദ്ദേശ്യമെന്നും അദ്ദേഹം അറിയിച്ചു. 
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.