ഡോം ​ഖ​ത്ത​ർ ശി​ശു​ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ന്ന്​

'ഡോം ​ഖ​ത്ത​ർ' ശി​ശു​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം സ്​​റ്റു​ഡ​ൻ​സ് വി​ങ് രൂ​പ​വ​ത്​​ക​ര​ണ​വും ശി​ശു ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

പ്ര​മു​ഖ ടി.​വി ആ​ർ​ട്ടി​സ്​​റ്റ്​ ജി.​എ​സ് പ്ര​ദീ​പ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​വം​ബ​ർ 14 ശി​ശു ദി​ന​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ 500ഓ​ളം കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്തു. 'ഡോം' ​ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ വി.​സി മ​ഷ്ഹൂ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട സ്​​റ്റു​ഡ​ൻ​റ്​​സ് കൗ​ൺ​സി​ലി​നെ ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൗ​മ്യ പ്ര​ദീ​പ് പ്ര​ഖ്യാ​പി​ച്ചു. അ​മൃ​ത കേ​ശ​വ​ദാ​സി​നെ പ്ര​സി​ഡ​ൻ​റാ​യും മൃ​ദു​ൽ കൃ​ഷ്ണ​യെ സെ​ക്ര​ട്ട​റി​യാ​യും സ​ൻ​ഹാ സ​ലാം, അ​ഹ്മ​ദ് ഫൗ​സാ​ൻ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യും നു​ഹൈ​യിം മ​ഷ്ഹൂ​ദ്, ദി​യ ഫാ​ത്തി​മ സൂ​ര​ജ് എ​ന്നി​വ​രെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

2500ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന, പെ​ൻ​സി​ൽ ചി​ത്ര​ര​ച​ന, പ്ര​ബ​ന്ധ ര​ച​ന മ​ത്സ​ര ഫ​ല​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ജെ​സ്വി​ൻ ബി​നു ചാ​ക്കോ (എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ), രാ​ഹു​ൽ ശ്രീ​നി​വാ​സ് (നോ​ബി​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ), സൗ​മ്യ മു​ർ​ഗാ​യി (ഡി.​പി.​എ​സ്), മാ​സ്​​റ്റ​ർ രാ​ണ മൈ​ഹാ​ർ (ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ), ശ​രീ​ഖ് അ​ഹ​മ്മ​ദ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ), അ​ന്ന എ​ൽ​സ അ​നീ​ഷ് ( ഒ​ലി​വ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ), ഇ​ഫാ ചെ​വി​ടി​ക്കു​ന്ന​ൻ (ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ) എ​ന്നി​വ​ർ ശി​ശു​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ന​ബ്‌​ഷാ മു​ജീ​ബ്, റ​സി​യ ഉ​സ്മാ​ൻ, ഇ​ർ​ഫാ​ൻ ഖാ​ലി​ദ്, കേ​ശ​വ​ദാ​സ് നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​തീ​ഷ് ക​ക്കോ​വ്, ഷം​ല ജാ​ഫ​ർ, സ​ഖീ ജ​ലീ​ൽ, ഇ​ർ​ഫാ​ൻ അ​സ്ഹ​ർ അ​ലി, റ​സി​യ ഉ​സ്മാ​ൻ, സു​രേ​ഷ്, പ്രീ​തി ശ്രീ​ധ​ർ, നി​യാ​സ് പൊ​ന്നാ​നി, നൗ​ഫ​ൽ ക​ട്ടു​പ്പാ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും സ​ൻ​ഹ സ​ലാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - ‘Dom qatar’ organized children's day activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.