ദോഹ: വാഹനപ്രേമികൾക്ക് ഏറ്റവും പുതിയ ഹോണ്ട കാറുകളും സവിശേഷമായ ഹോണ്ട സെന്ററും അവതരിപ്പിച്ച് ദോഹ മാർക്കറ്റിങ് സർവിസ് കമ്പനിയായ ‘ഡൊമാസ്കോ’. വാഹന വിപണിയിൽ തരംഗമായി മാറുന്ന ഏറ്റവും പുതിയ ഹോണ്ടയുടെ കാറുകൾ അവതരിപ്പിച്ചാണ് ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ ഹോണ്ട ഷോറൂമും സർവിസ് സെന്ററും പ്രവർത്തനമാരംഭിച്ചത്. ഹോണ്ട സിവിഷ് ടൈപ് ആർ, ‘ദ ഓൾ ന്യൂ എസ്.യു.വി ഹോണ്ട ഇസെഡ് ആർ വി, ‘ദ ന്യൂ സെവൻ സീറ്റർ ഹോണ്ട സി.ആർ.വി’, ‘നെക്സ്റ്റ് ജനറേഷൻ ഹോണ്ട പൈലറ്റ്’, ഹോണ്ട അക്കോർഡ് ഇ-എച്ച്.ഇ.വി’ എന്നീ പുതുതലമുറയിലെ അഞ്ചു മോഡലുകളാണ് പ്രൗഢഗംഭീരമായ ചടങ്ങിൽ വിപണിയിലെത്തിച്ചത്.
അതേസമയം, പരിസ്ഥിതിസൗഹൃദ ലക്ഷ്യങ്ങളുടെ ഭാഗമായി ഹോണ്ടയുടെ സുസ്ഥിരതയും സുരക്ഷയും ഊന്നൽ നൽകുന്നതായി പ്രഖ്യാപിച്ചു. എല്ലാ ഉൽപന്നങ്ങളിലും കാർബൺ ബഹിർഗമനം ഒഴിവാക്കുകയെന്ന 2050 ലക്ഷ്യം വ്യക്തമാക്കി. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്ൾ (എഫ്.സി.വിസ്) എന്നിവയുടെ ഉൽപാദനം വർധിപ്പിച്ച് പരിസ്ഥിതി മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം എന്നതാണ് പ്രധാന ലക്ഷ്യം.
ഉപഭോക്താക്കൾ ഏറെ വിലമതിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ‘ഹോണ്ട’യെ പ്രതിനിധാനം ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഡൊമാസ്കോ ഖത്തർ മാനേജിങ് ഡയറക്ടർ മാർകോ മെലാനി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും ആകർഷണീയവും ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ഒന്നായി പുതിയ ആധുനിക സൗകര്യങ്ങളോടെയുള്ള ഷോറൂമും സർവിസ് സെന്ററും മാറുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഉപഭോക്തൃ താൽപര്യങ്ങൾ ഉൾക്കൊണ്ടാണ് ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ സെന്റർ ആരംഭിച്ചത്. പുതിയ കാറുകൾ വാങ്ങാനും സർവിസിങ്ങിനും പ്രീ ഓൺഡ് കാറുകൾ സ്വന്തമാക്കാനുമുള്ള കേന്ദ്രമായി ഇവിടം ഉപയോഗപ്പെടുത്താം. 3500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സെന്റർ സജ്ജീകരിച്ചത്. സെഡാൻ, എസ്.യു.വി, സർട്ടിഫൈഡ് പ്രീ ഓൺഡ് കാർ, സർവിസ്, സ്പെയർ പാർട്സ് എന്നിവയുടെ വിശാല കേന്ദ്രമാണിത്. ഒരു ദിവസം 80 കാറുകൾ വരെ സർവിസ് ചെയ്യാൻ കഴിയും. ഏറ്റവും വേഗത്തിലും സൂക്ഷ്മതയോടെയും സർവിസ് ചെയ്ത് നൽകുന്ന ഹോണ്ട എക്സ്പ്രസ് സേവനവും ലഭ്യമാണ്. ഹോണ്ടയുടെ ഖത്തറിലെ ഏക അംഗീകൃത വിതരണക്കാരാണ് വാഹന വിതരണ രംഗത്തെ കരുത്തരായ ഡൊമാസ്കോ.
ഖത്തറിലെ വാഹന വിപണിയിൽ ജി.എ.സി മോട്ടോർ വാഹനങ്ങളുടെ ആവശ്യക്കാർ വർധിച്ചതിനു പിന്നാലെ, പുതിയ ഷോറൂമും സർവിസ് സെന്ററും ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ തുറന്നു. വിൽപന, സർവിസ്, സ്പെയർ പാർട്സ് സൗകര്യങ്ങളോടെയാണ് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് സൗകര്യപ്പെടുന്ന ഷോറൂം ആരംഭിച്ചത്. 2000 ചതുരശ്ര മീറ്ററിലാണ് പുതിയ ഷോറൂം തുറന്നത്. ഉദ്ഘാടന ചടങ്ങിൽ ജി.എ.സി എസ്.യു.വി സെഡാൻ നിരയിലെ പുതുമുഖമായ എംകോയും അവതരിപ്പിച്ചു.
വി ഷേപ് ഗ്രില്ലോടെ അഞ്ചു സീറ്ററാണ് എംകോ വിപണിയിലെത്തുന്നത്. ഒപ്പം ഏറെ പുതുമയുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ജി.എ.സി അപ്രൂവ്ഡ് പ്രീ ഓൺഡ് സർട്ടിഫൈഡ് പ്രോഗ്രാമും ഡൊമാസ്കോ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.