ലോ​ക പ്ര​മേ​ഹ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഡ​യ​ബ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണി​ൽ​നി​ന്ന്

പഞ്ചാര വേണ്ട മക്കളേ..... ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ​പ്ര​മേ​ഹ​ദി​നം

ദോ​ഹ: ന​വം​ബ​ർ 14ന് ​ലോ​കം പ്ര​മേ​ഹ ദി​ന​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മാ​യ ഒ​ന്ന് എ​ന്ന നി​ല​യി​ൽ അ​വ​ഗ​ണി​ച്ചാ​ൽ അ​പ​ക​ട​കാ​രി​യും ക​രു​ത​ലോ​ടെ പ​രി​ച​രി​ച്ചാ​ൽ കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന​തു​മാ​യ രോ​ഗം.

പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ക​രു​ത​ൽ ന​ൽ​കി​യും സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖ​ത്ത​റി​ന്റെ പ്ര​മേ​ഹ​രോ​ഗ പോ​രാ​ട്ട​ത്തെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ.

പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും മു​ത​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പു​ക​ളും സ്ക്രീ​നി​ങ്ങു​മെ​ല്ലാ​മാ​യി സ​ജീ​വ​മാ​ണ് ക്യു.​ഡി.​എ. അ​തി​വേ​ഗം മാ​റു​ന്ന ചി​കി​ത്സ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​വ​യു​ടെ സേ​വ​ന​ങ്ങ​ൾ ​സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക്യു.​ഡി.​എ നി​ർ​വ​ഹി​ക്കു​ന്ന​ത്.

1995ൽ ​ചാ​രി​റ്റ​ബ്ൾ സം​ഘ​ട​ന​യാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട് കു​റ​ഞ്ഞ കാ​ലം​കൊ​ണ്ടു​ത​ന്നെ ഖ​ത്ത​റി​ലെ പ്ര​മേ​ഹ പ​രി​ച​ര​ണ​ത്തി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലു​മാ​യി മേ​ൽ​വി​ലാ​സം കു​റി​ച്ചു. 1997ൽ ​അ​ന്താ​രാ​ഷ്ട്ര ഡ​യ​ബ​റ്റ്സ് ഫെ​ഡ​റേ​ഷ​ന്റെ​യും സ​ജീ​വ അം​ഗ​മാ​യി മാ​റി.

ഖ​ത്ത​റി​​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സ​മൂ​ഹ​ത്തി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​മേ​ഹം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ക്യു.​ഡി.​​എ എ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മ​ദ് ചൂ​ണ്ടി​ക്കാ​ണി​ച്ചു. രോ​ഗി​ക​ളു​ടെ​യും രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ​യും ജീ​വി​ത​ശൈ​ലി ചി​ട്ട​പ്പെ​ടു​ത്തു​ക, പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക, രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ക എ​ന്നി​വ ഇ​തു​വ​ഴി ക​ഴി​യു​ന്നു. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് പ്ര​മേ​ഹം. രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ പ​രി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഭാ​ര​മാ​വു​ന്ന പ്ര​മേ​ഹ​ത്തെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളി​ലൂ​ടെ ചെ​റു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2012ലെ ​സ​ർ​വേ പ്ര​കാ​രം ഖ​ത്ത​റി​ലെ മു​തി​ർ​ന്ന​വ​രി​ൽ 17 ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ നി​ര​ക്ക്. 20 ശ​ത​മാ​ന​ത്തോ​ളം പേ​ർ പ്രീ ​ഡ​യ​ബ​റ്റി​ക് സ്റ്റേ​ജി​ലു​മാ​യി​രു​ന്നു.
എ​ന്നാ​ൽ, ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടു​ക​ളി​ലെ തു​ട​ർ​ച്ച​യാ​യ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ഴി പ്ര​മേ​ഹ​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്താ​നും ചി​കി​ത്സ​യും വ്യാ​യാ​മ​വും ഉ​ൾ​പ്പെ​ടെ തു​ട​ർ പ​ദ്ധ​തി​ക​ളി​ലൂ​ടെ രോ​ഗി​ക​ളു​ടെ​യും ​രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ​യും എ​ണ്ണം കു​റ​ക്കാ​നും സാ​ധ്യ​മാ​യി. 2016-2022ലെ ​ദേ​ശീ​യ ഡ​യ​ബ​റ്റി​സ് സ്ട്രാ​റ്റ​ജി​യി​ലൂ​ടെ രോ​ഗ​നി​ര​ക്കും ​പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചു -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

‘നി​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത അ​റി​യു​ക, നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​റി​യു​ക’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ അ​ന്താ​രാ​ഷ്​​ട്ര ദി​ന​ത്തി​ന്റെ മു​ദ്രാ​വാ​ക്യം.
ടൈ​പ്-2 പ്ര​മേ​ഹ​ത്തെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്നും രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​വും ക്യു.​ഡി.​എ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.
പ്ര​മേ​ഹം നേ​ര​ത്തേ തി​രി​ച്ച​റി​യു​ക​യും യ​ഥാ​സ​മ​യം ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് കാ​മ്പ​യി​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്ര​ഭാ​ഷ​ണ​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കും.


പ്ര​മേ​ഹ​ക്കാ​ർ​ക്ക് കൂ​ട്ടാ​യി ആ​പ്

ദോ​ഹ: പ്ര​മേ​ഹ ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ നി​യ​​ന്ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ (ക്യു.​ഡി.​എ) പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്പി​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് മൂ​ന്നാം വാ​ര​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു മാ​സം​കൊ​ണ്ട് ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​ത്.

​പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ധ​ത്തി​ലാ​ണ് മൊ​ബൈ​ൽ ആ​പ് വി​ക​സി​പ്പി​ച്ച​ത്.



 

ആ​പ് ​ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​മേ​ഹ ബാ​ധി​ത​രാ​യ രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ​ക്യു.​ഡി.​​എ​യി​ലെ മെ​ഡി​ക്ക​ൽ സം​ഘ​വു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ഉ​പ​ദേ​ശം തേ​ടു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്. ​​പ്ര​മേ​ഹ നി​യ​ന്ത്രി​ത സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന ക്യു.​ഡി.​എ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​യി ​സേ​വ​നം ല​ഭ്യ​മാ​ണ്.



 



വാ​ക്ക​ത്ത​ണി​ന്റെ ഭാ​ഗ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന



പ്ര​ചാ​ര​ണ കാ​മ്പ​യി​നു​ക​ളു​മാ​യി ക്യു.​ഡി.​എ

ദോ​ഹ: ലോ​ക പ്ര​മേ​ഹ ദി​ന​ത്തെ ഒ​രു മാ​സം നീ​ളു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ ആ​ച​രി​ക്കു​ന്ന​ത്.
അ​തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ​ഓ​ക്സി​ജ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന വാ​ക്ക​ത്ത​ണി​ൽ അ​ണി​നി​ര​ന്ന​ത് 3000ത്തോ​ളം പേ​രാ​യി​രു​ന്നു.

ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ൾ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. എ​ല്ലാ വ​ർ​ഷ​വും പ്ര​മേ​ഹ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ 17ാമ​ത് പ​തി​പ്പി​നാ​ണ് ഇ​ത്ത​വ​ണ ​സാ​ക്ഷി​യാ​യ​ത്.

നാ​ഷ​ന​ൽ ഡ​യ​ബ​റ്റ്സ് സ്ട്രാ​റ്റ​ജി, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, പി.​എ​ച്ച്.​സി.​സി, സി​ദ്ര മെ​ഡി​സി​ൻ, ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ, ഖ​ത്ത​ർ ബ​യോ​മെ​ഡി​ക്ക​ൽ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ പ​ങ്കാ​ളി​ക​ളാ​യി. പ്ര​മേ​ഹ പ​രി​ശോ​ധ​ന മു​ത​ൽ വ്യാ​യാ​മ​ങ്ങ​ൾ, വി​വി​ധ ഗെ​യി​മു​ക​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും വാ​ക്ക​ത്ത​ണി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ക്യു.​ഡി.​എ​ക്കു കീ​ഴി​ൽ ആ​​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തു​ന്ന​താ​യി ഇ​വ​ന്റ് അ​ഡ്മി​ൻ അ​ഷ്റ​ഫ് കൂ​റ്റ​നാ​ട് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 




Tags:    
News Summary - Don't need sugar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.