ദോഹ: കോവിഡ് വാക്സിൻ ഡബ്ൾ ഡോസും എടുത്ത് നാട്ടിൽ പോവാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ ആശ്വാസ വാർത്തയായി യാത്രാ നിയന്ത്രണങ്ങളിലെ ഇളവ്. ജൂൈല 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യാത്രാ മാർഗനിർദേശ പ്രകാരം ഖത്തറിലെത്തുന്ന വാക്സിനേറ്റഡായ ഇന്ത്യക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത് മലയാളികൾ ഉൾപ്പെടുന്ന പ്രവാസ സമൂഹത്തിന് ആശ്വാസമാവും.
നിലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഇന്ത്യ ഉള്‍െപ്പടെ അപകടസാധ്യതാ പട്ടികയിലുള്ള (റെഡ് കണ്‍ട്രീസ്) രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ഹോട്ടല്‍ ക്വാറൻറീൻ നിര്‍ബന്ധമാണ്. ഒരാൾക്ക് 50,000 മുതൽ 75,000 രൂപവരെയാണ് ഫൈവ്സ്റ്റാർ കാറ്റഗറിയിലുള്ള ഹോട്ടൽ ഷെയറിങ്ങിന് വേണ്ടിവരുന്നത്. യാത്രാ ഇളവുകൾക്കായി നാട്ടിൽ കാത്തിരിക്കുന്നവർക്കും, ഇളവു പ്രഖ്യാപിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസകരമാണ് പുതിയ പ്രഖ്യാപനം.
രാജ്യങ്ങളെ റെഡ്, യെല്ലോ, ഗ്രീൻ ആയി തരംതിരിച്ചാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കൂടിയ ഇന്ത്യ 'റെഡ്' കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയത്. യെല്ലോ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറൻറീന്‍. ഗ്രീന്‍ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസം മതിയാകും. റെഡ് ലിസ്റ്റിലുള്ളവർക്ക് 10 ദിവസമാണ് ക്വാറൻറീൻ.
ഖത്തർ അംഗീകൃത വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് രാജ്യത്തെത്തുേമ്പാൾ 10 ദിന ക്വാറൻറീൻ വേണ്ട. എന്നാൽ, യാത്രക്ക് മുമ്പ് 72 മണിക്കൂറിനുള്ളിലും, ദോഹയിലെത്തിയ ശേഷവും ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റിവായിരിക്കണം. ഫലം വരുന്നതുവരെ ഇവർ ഒരു ദിവസം ഹോട്ടലിൽ തങ്ങേണ്ടി വരും. ശേഷം, വീടുകളിലേക്കോ താമസ സ്ഥലങ്ങളിലേക്കോ പോകാൻ കഴിയും.
യാത്രക്കാരുടെ െചലവിലായിരിക്കും ഖത്തറില്‍ വന്നതിനു ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആയാല്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറൻറീന്‍ നിയമങ്ങള്‍ ബാധകമാണ്.
കുട്ടികൾ: 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾ വാക്സിനേറ്റഡ് ആണെങ്കിൽ ക്വാറൻറീൻ വേണ്ട. എന്നാൽ, 11-17 വയസ്സുവരെ പ്രായമുള്ള കുട്ടികൾ വാക്സിനേറ്റഡ് അല്ലെങ്കിൽ രക്ഷിതാക്കൾ വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ക്വാറൻറീൻ വേണം. മതാപിതാക്കളിൽ ഒരാൾ ഇവർക്കൊപ്പം ക്വാറൻറീനിൽ കഴിയണം.
രജിസ്റ്റർ: യാത്രക്ക് 12 മണിക്കൂർ മുമ്പായി www.ehteraz.gov.qa വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഔദ്യോഗിക യാത്രാരേഖകൾ, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യുക. യാത്രാരേഖകൾ വിമാനത്താവളങ്ങളിൽ കാണിക്കുകയും വേണം. ഖത്തറിലെ മൊബൈൽ നമ്പർ വഴി ഇഹ്തിറാസ് ആപ് ഇൻസ്റ്റാൾ ചെയ്യുകയും വേണം.
വാക്സിൻ ഒരുഡോസ് മാത്രമെടുത്തവര്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ടിട്ടില്ലാത്തവര്‍, ഖത്തറില്‍ അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചവര്‍ (ഇന്ത്യയിലെ കോവാക്‌സിന് ഖത്തറില്‍ അംഗീകാരമില്ല), ജി.സി.സി ഒഴികെയുള്ള രാജ്യങ്ങളില്‍വെച്ച് ഒമ്പത് മാസത്തിനിടെ കോവിഡ് വന്നുപോയവര്‍ എന്നിവര്‍ ക്വാറൻറീനിൽ കഴിയണം.
ഇന്ത്യ ഉള്‍െപ്പടെ റെഡ് രാജ്യങ്ങളുടെ പട്ടികയിൽപെട്ട സ്ഥലങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറൻറീന്‍ നിര്‍ബന്ധമാണ്.
ഫൈസര്‍ ബയോടെക്, മൊഡേണ, ഓക്‌സ്‌ഫോഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. കൂടാതെ, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അംഗീകാരമുണ്ട്. ഈ രണ്ടു വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ ആൻറിബോഡി പരിശോധനക്ക് വിധേയരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.