ദോഹ: കസാകിസ്താന്‍ ടൂറിസത്തിന്റെ പിന്തുണയോടെ ‘മീഡിയ വണ്‍’ ഖത്തറില്‍ നിന്ന് ഡ്രീം ജേണി എന്ന പേരില്‍ മധ്യേഷ്യന്‍ യാത്ര സംഘടിപ്പിക്കുന്നു. അക്ബര്‍ ഹോളിഡേയ്സുമായി സഹകരിച്ചാണ് ഏഴു ദിവസത്തെ യാത്ര. കസാകിസ്താന്‍ എംബസി അറ്റാഷെ അസമെത് നമതോവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ തന്നെ പുതിയ ടൂറിസം ലക്ഷ്യ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് മധ്യേഷ്യയെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ സംഘടിപ്പിക്കുന്ന യാത്ര വേറിട്ട അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.
കസാകിസ്താന്റെ പ്രകൃതി ഭംഗിയും സംസ്കാരവും അടുത്തറിയാനുള്ള അവസരമാണ് കസാകിസ്താന്‍ ടൂറിസം ഒരുക്കുന്നതെന്നും നമതോവ് വ്യക്തമാക്കി. സെപ്തംബര്‍ 14 മുതല്‍ 21 വരെയുള്ള ഏഴ് ദിവത്തെ ഡ്രീം ജേണി പാക്കേജിൽ കസാകിസ്താന് പുറമെ കിര്‍ഗിസ്താനും സന്ദർശിക്കും.
മീഡിയവണ്‍ കണ്‍ട്രി മാനേജര്‍ നിഷാന്ത് തറമേല്‍, മീഡിയ വണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ ആലുവ, അക്ബര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അന്‍ഷിദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. മീഡിയവണുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഡ്രീ ജേര്‍ണിയുമായി സഹകരിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയവണുമായും അക്ബര്‍ ഹോളിഡേയ്സുമായും ബന്ധപ്പെടാവുന്നതാണ്. +974 31357221, +974 70308110. 77991719.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.