എ​ജു ക​ഫേ ഖ​ത്ത​ർ സം​ഘാ​ട​നം സം​ബ​ന്ധി​ച്ച ധ​ര​ണ​പ​ത്രം റ​ഹീം ഓ​മ​ശ്ശേ​രി പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ പ്ര​സി​ഡ​ന്റ് സാം ​മാ​ത്യു​വി​ന് കൈ​മാ​റു​ന്നു, 

‘എജു കഫേ’ ഖത്തറിലേക്ക്; പൊഡാർ സ്കൂൾ വേദി

ദോ​ഹ: ലോ​കോ​ത്ത​ര ക​ലാ​ല​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച പ​ഠ​ന മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​വ​ർ​ക്കും വ​ഴി​കാ​ട്ടി​യാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ വി​ദ്യാ​ഭ്യാ​സകരിയർ മേളയായ ‘എ​ജു ക​ഫേ’ ഖ​ത്ത​റി​ലു​മെ​ത്തു​ന്നു. ഇ​ന്ത്യ​യി​ലും യു.​എ.​ഇ​യി​ലു​മാ​യി ഏ​റെ ശ്ര​ദ്ധേ​യ​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ആ​ദ്യ​മാ​യാ​ണ് ഖ​ത്ത​റി​ലേ​ക്കെ​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ വി​ദ​ഗ്ധ​രും, ​ഇ​ന്ത്യ​യി​ലെ​യും ഗ​ൾ​ഫി​ലെ​യും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ൾ​പ്പെ​ടെ സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും, ​​പ്ര​ഭാ​ഷ​ക​രും അ​ണി​നി​ര​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ത്തി​ന് ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ ​അ​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ വേ​ദി​യാ​കും.


ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കാ​ത്തി​രി​ക്കു​ന്ന എ​ജു ക​ഫേ​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ​വും ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ ആ​സ്ഥാ​ന​ത്തെ മും​ബൈ ഹാ​ളി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി ​അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളും സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്ത പ്രൗ​ഢ ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക്ണ​ഠ​ൻ ‘എ​ജു ക​ഫേ’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ എ​ജു ക​​ഫേ​യു​ടെ ധാ​ര​ണ​പ​ത്രം ഗ​ൾ​ഫ് മാ​ധ്യ​മം മീ​ഡി​യ വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഓ​മ​ശ്ശേ​രി പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ പ്ര​സി​ഡ​ന്റ് സാം ​മാ​ത്യു​വി​ന് കൈ​മാ​റി. 2016ൽ ​തു​ട​ങ്ങി യു.​എ.​ഇ​യി​ലും ജി​ദ്ദ​യി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന ​വി​ദ്യാ​ഭ്യാ​സ മേ​ള​ക​ളി​ലൂ​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ ‘എ​ജു ക​ഫേ’​യെ സം​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ ടി.​എ​സ്. സാ​ജി​ദ് വി​ശ​ദീ​ക​രി​ച്ചു. റ​ഹീം ഓ​മ​ശ്ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​പി. മ​ണി​ക​ണ്ഠ​ൻ, സാം ​മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. വി. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ സ്വാ​ഗ​ത​വും നാ​സ​ർ ആ​ലു​വ ന​ന്ദി​യും പ​റ​ഞ്ഞു.

എ.​പി. മ​ണി​ക​ണ്ഠ​ൻ ചെ​യ​ർ​മാ​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ചെ​യ​ർ​മാ​നും അ​ഡ്വ. വി. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. സാം ​മാ​ത്യു, പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് മ​ഠ​ത്തി​ൽ, റ​ഹീം ​ഓ​മ​ശ്ശേ​രി, ഹ​ബീ​ബ് റ​ഹ്മാ​ൻ, ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റ്, എ​ബ്ര​ഹാം ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫി​നെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​വി. ബോ​ബ​ൻ, ഇ. ​അ​ർ​ഷ​ദ് , ഡോ. ​താ​ജ് ആ​ലു​വ, റ​ഷീ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ.

ക​ൺ​വീ​ന​ർ: അ​ഹ​മ്മ​ദ് അ​ൻ​വ​ർ. അം​ഗ​ങ്ങ​ളാ​യി അ​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, അ​ജി കു​ര്യാ​ക്കോ​സ്, മു​ഹ​മ്മ​ദ് ഷ​ബീ​ർ, മ​ജീ​ദ് അ​ലി, ആ​രി​ഫ് അ​ഹ​മ്മ​ദ്, ന​സീ​മ ടീ​ച്ച​ർ, ഫൈ​സ​ൽ, ഷ​ബ്ന എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.