ദോഹ: ഗൾഫ് മാധ്യമം എജുകഫേയുടെ ഭാഗമായി നടന്ന എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ജനുവരി 19, 20 തീയതികളിലായി പൊഡാർ പേൾ സ്കൂളിൽ നടന്ന എജുകഫേയിൽ നൂതന ശാസ്ത്ര, ഗവേഷണ പദ്ധതികൾ അവതരിപ്പിച്ചാണ് ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തത്.
ഡി.പി.എസ് എം.ഐ.എസ് സ്കൂളിലെ മുഹമ്മദ് അബ്ദുല്ല, ഖട്ട ശ്രീരാമ വൈഭവ്, അഭിനവ് സത്യജിത്, പ്രഗ്യ പ്രവീൺ, ശൈഖ് അസദ് ഫൈസ് റഹ്മാൻ എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനം നേടി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ പ്രിയാഷ ഘോഷ്, അഹമ്മദ് സലിൽ, ഫമി എന്നിവർ രണ്ടും, എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ റിദ ഷമീർ, നഷ് വ ജബിൻ, സാറ തസ്നിം, ബെയിൻസ് സൈനബ്, സൗപർണിക എസ്, ഫിദ അൽമാസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഡി.പി.എസ് പ്രിൻസിപ്പൽ അസ്ന നഫീസ്, എം.ഇ.എസ് പ്രിൻസിപ്പൽ ഹമീദ കാദർ, ശാന്തിനികേതൻ പ്രിൻസിപ്പൽ റഫീഖ് റഹീം, ക്ലിക്കോൺ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സലിം മുഹിയിദ്ദീൻ, ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹ്മാൻ എന്നിവർ സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.