ദോഹ: വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങള്‍ പ്രചരിക്കുന്ന കാലത്ത് ഇന്ത്യയിൽ സാമൂഹിക ജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കൾചറല്‍ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യക്ക് പുരോഗതി കൈവരിക്കാനായത് ഒരു മഴവില്‍സമൂഹമായി ഇന്ത്യൻ സമൂഹം നിലകൊണ്ടതിനാലാണ്.
ജനാധിപത്യരീതിയിലുള്ള പ്രതിരോധത്തിന്റേതായ വഴികള്‍ അന്വേഷിക്കുകയും കൈമാറുകയും ചെയ്യണം. മൂലധനശക്തികള്‍ പ്രായോജകരായ രാഷ്ട്രീയ ജനാധിപത്യം ശക്തിപ്പെട്ടുവരുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ കെടുത്തിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കൾചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. ഷൈനി കബീര്‍, ഷാജി ഫ്രാന്‍സിസ്, കബീര്‍ ടി.എം, അഷ്‌റഫ് ജമാല്‍, സുനില്‍ പെരുമ്പാവൂര്‍, അനീസ്, ഷകീബ് തിരുവനന്തപുരം, കൾചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റാഫി സ്വാഗതവും കൾചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ സമാപന പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.