ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി ജൂൺ 16 മുതൽ 20 വരെയാകുമെന്ന് അമീരി ദിവാൻ അറിയിച്ചു. പൊതു അവധിക്ക് മുമ്പും ശേഷവും വാരാന്ത അവധികൾ ചേർന്നുവരുന്നത് തൊഴിലാളികൾക്ക് ആശ്വാസമാണ്. വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ ജൂൺ 13 വ്യാഴാഴ്ചത്തെ ജോലി കഴിഞ്ഞാൽ പിന്നീട് 23 ഞായറാഴ്ച ജോലിക്ക് കയറിയാൽ മതിയാകും. ഒമ്പത് ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നത് ഉപയോഗപ്പെടുത്തി ധാരാളം പ്രവാസികൾ നാട്ടിൽ പോകും. നിരവധി സ്വദേശികൾ അവധിയാഘോഷിക്കാൻ വിദേശത്തുപോകും. ഇതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടും.
ജൂൺ 13 മുതൽ ഖത്തറിൽനിന്ന് പോകുന്നവരുടെയും 20 മുതൽ തിരിച്ചുവരുന്നവരുടെയും തിരക്കുണ്ടാകുമെന്നതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്നും പരമാവധി ഓൺലൈൻ, സെൽഫ് ചെക്കിൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. അതേസമയം, ബാങ്കിങ് സ്ഥാപനങ്ങളുടെ അവധി സെൻട്രൽ ബാങ്ക് ഗവർണർ വൈകാതെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.