Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ...

ഖ​ത്ത​റി​ൽ പെ​രു​ന്നാ​ൾ അ​വ​ധി 16 മു​ത​ൽ 20 വ​രെ

text_fields
bookmark_border
Eid ul Adha
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ 16 മു​ത​ൽ 20 വ​രെ​യാ​കു​മെ​ന്ന്​ അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു. പൊ​തു അ​വ​ധി​ക്ക്​ മു​മ്പും ശേ​ഷ​വും വാ​രാ​ന്ത അ​വ​ധി​ക​ൾ ചേ​ർ​ന്നു​വ​രു​ന്ന​ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണ്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ജൂ​ൺ 13 വ്യാ​ഴാ​ഴ്​​ച​ത്തെ ജോ​ലി ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട്​ 23 ഞാ​യ​റാ​ഴ്​​ച ജോ​ലി​ക്ക്​ ക​യ​റി​യാ​ൽ മ​തി​യാ​കും. ഒ​മ്പ​ത്​ ദി​വ​സം അ​ടു​പ്പി​ച്ച്​ അ​വ​ധി ല​ഭി​ക്കു​ന്ന​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ധാ​രാ​ളം പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​കും. നി​ര​വ​ധി സ്വ​ദേ​ശി​ക​ൾ അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ വി​ദേ​ശ​ത്തു​പോ​കും. ഇ​തു​കൊ​ണ്ടു​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടും.

ജൂ​ൺ 13 മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്ന്​ പോ​കു​ന്ന​വ​രു​ടെ​യും 20 മു​ത​ൽ തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ​യും തി​ര​ക്കു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ എ​ത്ത​ണ​മെ​ന്നും പ​ര​മാ​വ​ധി ഓ​ൺ​ലൈ​ൻ, സെ​ൽ​ഫ്​ ചെ​ക്കി​ൻ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ര​ക്ക്​ മു​ത​ലെ​ടു​ത്ത്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, ബാ​ങ്കി​ങ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public HolidaysEid-al-Adha
News Summary - Eid-Al-Adha Holiday
Next Story