ദോ​ഹ: റ​മ​ദാ​നി​ലെ വ്ര​ത​നാ​ളു​ക​ൾ വി​ട​പ​റ​യാ​നൊ​രു​ങ്ങ​വെ പെ​രു​ന്നാ​ൾ ദി​വ​സ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി നാ​ടും ന​ഗ​ര​വും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഈ​ദ് ന​മ​സ്കാ​ര​ത്തി​നാ​യി പ്രാ​ർ​ഥ​ന മൈ​താ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ ന​ഗ​ര​സ​ഭ​ക​ൾ തു​ട​ക്കം കു​റി​ച്ചു. ഈ​ദ്ഗാ​ഹ് വേ​ദി​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി 2500 ജീ​വ​ന​ക്കാ​രെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം വി​ന്യ​സി​ച്ചു. 300ല​ധി​കം വാ​ഹ​ന​ങ്ങ​ളും പൊ​തു​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ന് സ​ജ്ജ​മാ​ക്കി​യ​താ​യും മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പൊ​തു ശു​ചീ​ക​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ള്ളി​ക​ൾ, ഈ​ദ്ഗാ​ഹ് മൈ​താ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി ചി​ല കു​ടും​ബ​ങ്ങ​ൾ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റും മാ​റ്റു​ന്ന​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പോ​ലു​ള്ള വ​ലി​യ ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ വി​ന്യ​സി​ച്ച​താ​യി പൊ​തു​ശു​ചി​ത്വ വി​ഭാ​ഗം മേ​ധാ​വി മു​ഖ്ബി​ൽ മ​ദ്ഹൂ​ർ അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു.

പ്ര​ധാ​ന റോ​ഡു​ക​ൾ, ബീ​ച്ചു​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ൾ, പൊ​തു പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക​യെ​ന്നും ഖ​ത്ത​ർ റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മു​ഖ്ബി​ൽ അ​ൽ ഷ​മ്മാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഘോ​ഷ​വേ​ള​യി​ൽ സു​ഗ​മ​മാ​യ ശു​ചീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ൻ 2526 തൊ​ഴി​ലാ​ളി​ക​ളെ വി​വി​ധ സം​ഘ​ങ്ങ​ളാ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ 96 സ്വീ​പ്പി​ങ് മെ​ഷീ​നു​ക​ൾ, 242 വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളും മാ​ലി​ന്യ​ങ്ങ​ളും എ​ടു​ക്കു​ന്ന​തി​നാ​യി ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദോ​ഹ, റ​യ്യാ​ൻ, അ​ൽ ദ​ആ​യി​ൻ, അ​ൽ​ഖോ​ർ, ഉം​സ​ലാ​ൽ, അ​ൽ ഷീ​ഹാ​നി​യ, വ​ക്‌​റ തു​ട​ങ്ങി​യ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​ട​നീ​ള​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​താ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ശു​ചി​ത്വ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മേ​ലു​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ക​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

പൊ​തു പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, വ​ലി​യ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ക.

ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ, ഖ​ത്ത​ർ ദേ​ശീ​യ​ദി​നം, വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യ മു​ൻ​കാ​ല പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വ​കു​പ്പ് മി​ക​ച്ച അ​നു​ഭ​വ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ വേ​ള​യി​ൽ ശു​ചി​ത്വം പാ​ലി​ച്ചും ന​ഗ​ര​ത്തി​ന്റെ ഭം​ഗി ഉ​റ​പ്പാ​ക്കി​യും സു​ഗ​മ​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ മാ​സ​ത്തി​ലെ അ​വ​സാ​ന പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​ണ് നാ​മു​ള്ള​തെ​ന്നും ആ​ത്മീ​യ മാ​സ​ത്തി​ന്റെ ആ​ദ്യ​ദി​നം മു​ത​ൽ മാ​ലി​ന്യം വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക​ളി​ലും റ​മ​ദാ​ൻ ടെ​ന്റു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Eid- celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.