ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്ബാൾ കൂട്ടായ്മയായ ഖത്തർ റസിഡന്റ് ഇന്ത്യ ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ഈദ് കപ്പ് ടൂർണമെന്റിൽ ടസ്കേഴ്സ് എഫ്.സി ജേതാക്കളായി. ദോഹ ക്യു.ആർ.ഐ അറീന ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തു ഇരു ടീമുകളും ഗോൾ നേടാതെ വന്നപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലൂ വേറിയോസിനെ പരാജയപ്പെടുത്തിയാണ് ടസ്കേഴ്സ് ജേതാക്കളായത്. ചാമ്പ്യൻസ് ട്രോഫി പഴയ കാല ഫുട്ബാളർ മുഹമ്മദ് കാസിം വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനും ഗോൾ കീപ്പറുമായി അബ്ദുൽറഹിമാൻ എരിയാലിനെയും മികച്ച േപ്ല മേക്കറായി ടസ്കേഴ്സ് എഫ്.സി ക്യാപ്റ്റൻ സഈദ് കടവനെയും ഡിഫൻഡറായി നബീലിനെയും ഫോർവേഡ് പ്ലെയറായി ടിബിൻസ് എന്നിവരെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്കുള്ള ഉപഹാരം അൽത്താഫ്, മഷൂദ്, ശനീബ്, ഷാൻ, ഷബീർ തുടങ്ങിയവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.