ദോഹ: വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കാൻ നടുമുറ്റം ഖത്തർ. ‘ഈദ് സ്നേഹപ്പൊതി’ എന്ന പേരിൽ പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.കുറച്ചു വർഷങ്ങളായി നടുമുറ്റം പെരുന്നാളിൽ സ്നേഹപ്പൊതി വിതരണം തുടങ്ങിയിട്ട്. നടുമുറ്റം പ്രവർത്തകരായ വനിതകൾ വീടുകളിൽ തയാറാക്കിയ ഉച്ചഭക്ഷണത്തിൽനിന്ന് ഒരു പങ്ക് സ്നേഹപ്പൊതിയിലേക്ക് കൈമാറിയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. റമദാൻ അവസാനദിനങ്ങളാവുന്നതോടെ ആവശ്യക്കാരുടെ കണക്കെടുത്താണ് ഭക്ഷണക്കിറ്റുകളുടെ വിതരണം നടത്തുന്നത്. ഈ വർഷം ഇതുവരെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ആയിരത്തിലധികം പേർക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹപ്പൊതി കൈമാറും.
നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽവെച്ച് ടീം വെൽഫെയറിന്റെയും നടുമുറ്റം പ്രവർത്തകരുടെയും സഹായത്തോടു കൂടിയാണ് സ്നേഹപ്പൊതി വിതരണം നടക്കുക. പരിപാടിക്ക് നടുമുറ്റം കേന്ദ്ര, ഏരിയ ഭാരവാഹികൾ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.