ഗ​സ്സ​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്ത ഈ​ദ് ഗി​ഫ്റ്റു​ക​ൾ

കു​രു​ന്നു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഈ​ദ് സ​മ്മാ​നം

ദോ​ഹ: ഗ​സ്സ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി വ​സ്ത്ര​വും ക​ളി​പ്പാ​ട്ട​ങ്ങ​ളും എ​ത്തി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘ഈ​ദ് ഗി​ഫ്റ്റ്’ പ​ദ്ധ​തി​യി​ൽ 16,000 കു​ട്ടി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​മ​ദാ​നി​ൽ ന​ട​ത്തി​യ ആ​ഹ്വാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​യി. യു​ദ്ധം ത​ക​ർ​ത്ത ഭൂ​മി​യി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ടും പ​ട്ടി​ണി​യി​ലും ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​ന്ന​താ​യി ഖ​ത്ത​ർ ചാ​രി​റ്റി ഈ​ദ് കാ​മ്പ​യി​ൻ. ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പു​തു വ​സ്ത്ര​ങ്ങ​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ​മ്മാ​ന​ങ്ങ​ൾ. 6.15 ല​ക്ഷം പേ​ർ ചാ​രി​റ്റി​യു​ടെ ഫി​ത്ർ സ​കാ​ത് പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 9500ഓ​ളം അ​നാ​ഥ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഈ​ദ് സ​മ്മാ​ന​വും ന​ൽ​കി. 

Tags:    
News Summary - Eid gifts for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.