ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച. ഔഖാഫ് ഇസ്ലാമികമതകാര്യമന്ത്രാലയത്തിൻെറ മാസപ്പിറവി നിർണയകമ്മിറ്റിയാണ് പെരുന്നാൾ മേയ് 13 നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പെരുന്നാൾ അവധി ദിവസങ്ങളിൽ ഗതാഗത സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധിക തയാറെടുപ്പുകൾനടത്തി. ഇതിെൻറ ഭാഗമായി വാണിജ്യ സ്ട്രീറ്റുകളിലും പ്രധാന റോഡുകളിലും ഷോപ്പിങ് മാളുകളിലും ഈദ് പ്രാർഥാന ഗ്രൗണ്ടുകൾക്കും പള്ളികൾക്കും സമീപം പൊലീസ് പേട്രാളിങ് ശക്തമാക്കും. പെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ പ്രദേശങ്ങളിലും പേട്രാളിങ് നടത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൂടുതൽ പേട്രാളിങ് വാഹനങ്ങളെ വിന്ന്യസിക്കും. തയാറെടുപ്പുകൾ പൂർത്തിയായതായും ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഷോപ്പിങ്ങിനായി കൂടുതൽ ആളുകൾ ഒത്തുചേരുന്ന മാർക്കറ്റുകളിലും വാണിജ്യ സ്ട്രീറ്റുകളിലും നിരീക്ഷണം കടുപ്പിക്കും. പെരുന്നാളിനോടനുബന്ധിച്ചും തുടർന്നുള്ള ദിവസങ്ങളിലും വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും പേട്രാളിങ് വാഹനങ്ങളെ വിന്ന്യസിക്കുമെന്നും ട്രാഫിക് അവയർനസ് വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.
കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും പൊലീസ് നിരീക്ഷിക്കും. വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണവും ഇഹ്തിറാസ് സ്റ്റാറ്റസും കർശനമായി പരിശോധിക്കുമെന്നും കേണൽ അൽ ഹാജിരി വ്യക്തമാക്കി. പെരുന്നാൾ അവധി ദിനങ്ങളിലും മന്ത്രാലയത്തിെൻറ സുരക്ഷാവകുപ്പും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ദിവസം 24 മണിക്കൂറും പ്രവർത്തിക്കും. സേവാനാധിഷ്ഠിത വകുപ്പുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെൻറ്സ്, പാസ്പോർട്, ട്രാഫിക് ആൻഡ് ഫിംഗർ പ്രിൻറ് തുടങ്ങിയ ഇത്തരം വകുപ്പുകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 മണിവരെ പ്രവർത്തിക്കും. വാഹനങ്ങളുടെ സാങ്കേതികപരിശോധനകേന്ദ്രങ്ങളായ വുഖൂദ് വെഹിക്കിൾസ് ഇൻസ്പെക്ഷൻ അഥവാ ഫാഹിസ് കേന്ദ്രങ്ങളുടെ പ്രവർത്തനം പെരുന്നാൾ അവധിദിനങ്ങളിൽ പുനഃക്രമീകരിച്ചിട്ടുണ്ട്. ഫാഹിസ് കേന്ദ്രങ്ങൾക്ക് മേയ് ഒമ്പതുമുതൽ 18 വരെയാണ് അവധി. എന്നാൽ ജനങ്ങൾക്കുള്ള സേവനം മുടങ്ങാതിരിക്കാനായി മസ്റൂഅ, വക്റ എന്നിവിടങ്ങളിലെ ഫാഹിസ് കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കും.
മേയ് ഒമ്പതുമുതൽ റമദാൻ അവസാനം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇത്. ഇവ മേയ് 16 മുതൽ 18 വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും പ്രവർത്തിക്കും. 11.45ന് ഈ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും.അതിന് മുമ്പ് എത്തുന്നവർക്ക് മാത്രമെ സേവനങ്ങൾ ലഭിക്കൂ. ചെറിയപെരുന്നാൾ നമസ്കാരം പുലർച്ചെ 5.05ന് നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. പള്ളികൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലായി ആകെ 1,028 ഇടങ്ങളിലാണ് പെരുന്നാൾ നമസ്കാരം ഉണ്ടാവുക.നമസ്കാരം നടക്കുന്ന പള്ളികളുടെ ലൊക്കേഷൻ അടക്കമുള്ള പൂർണവിവരങ്ങൾ അടങ്ങിയ പട്ടിക കഴിഞ്ഞ ദിവസം മന്ത്രാലയത്തിെൻറ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പള്ളികളിലെത്തുന്നവർ എല്ലാവിധ കോവിഡ് പ്രതിരോധചട്ടങ്ങളും പാലിക്കണം. സ്വന്തമായി നമസ്കാരപടങ്ങൾ കൊണ്ടുവരണം. ഹസ്തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണം.
ദോഹ: രാജ്യത്തെ ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് സാമ്പത്തിക, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയുടെ ചെറിയപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ അവധി മേയ് 12 മുതൽ മേയ് 16 വരെയായിരിക്കും. മേയ് 17 മുതലാണ് ഇവ ഇനി പ്രവർത്തിക്കുക. അവധി ദിനങ്ങളിൽ എല്ലാ ശാഖകളും അടച്ചിടണം. സർക്കാർ പൊതുമേഖലയിൽ മേയ് ഒമ്പത് ഞായറാഴ്ച മുതൽ മേയ് 18 ചൊവ്വാഴ്ച വരെയാണ് പെരുന്നാൾ അവധി. മേയ് 19 ബുധനാഴ്ച മുതൽ ജീവനക്കാർ ജോലിക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.