????????????????????????????? ??????? ??????? ??????????? ???????? ?????

ബലിപെരുന്നാൾ: അറവുശാലകൾ സന്ദർശിക്കുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കാം

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് മാംസം വാങ്ങാൻ അറവുശാലകൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 
സ്വദേശികളും താമസക്കാരുമുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
താഴെയുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കണം.
•തിരക്കേറിയ സമയങ്ങളിൽ അറവുശാലകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.
•അറവുശാലകളിലെ നിർദേശങ്ങൾ പാലിക്കുക.
•12 വയസ്സിന് താഴെയുള്ള കുട്ടികളെ കൂടെ കൂട്ടാതിരിക്കുക.
• മറ്റുള്ളവരുമായി 1.5 മീറ്റർ അകലത്തിൽ സാമൂഹിക അകലം പാലിക്കുക.
•ഹസ്​തദാനം ഒഴിവാക്കുക, ഉപകരണങ്ങളിലും വസ്​തുക്കളിലും അനാവശ്യ സ്​പർശനങ്ങൾ ഒഴിവാക്കുക.
•ഇഹ്തിറാസ്​ ആപ്പിൽ പച്ച നിറം സ്​റ്റാറ്റസ്​ ഉറപ്പുവരുത്തുക.
•പണമിടപാടുകൾക്ക് കഴിയുന്നതും കാർഡ് ഉപയോഗിക്കുക.
• മാസ്​ക് ധരിക്കുക, ഉപയോഗിച്ച മാസ്​കുകൾ ശരിയായ രീതിയിൽ ഉപേക്ഷിക്കുക.
• അനാവശ്യമായി വാഹനത്തിൽനിന്നും ഇറങ്ങുന്നത് ഒഴിവാക്കുക.
പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ ട്വിറ്റർ അക്കൗണ്ടിലാണ് അറവുശാലകളിൽ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്.
Tags:    
News Summary - eid-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.