ദോഹ: നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിന് ആവേശം പകർന്ന് പ്രവാസ മണ്ണിലും തങ്ങളുടെ സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഒത്തുചേരലും കൺവെൻഷനും പുരോഗമിക്കുന്നു. ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ദോഹയിലെ ഓൾഡ് ഐഡിൽ സ്കൂളിലെ ഡൈനാമിക് സ്പോർട്ട്സ് ഹാളിൽ സംഘടിപ്പിച്ചു.
പത്തനംതിട്ട ജില്ല പ്രസിഡൻറ് രഞ്ജു സാം നൈനാൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മുൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. നയിം മുള്ളുങ്ങൽ മുഖ്യാതിഥിയായിരുന്നു. കോട്ടയം ജില്ല പ്രസിഡൻറ് അജറ്റ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി 2014ൽ തുടങ്ങിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയം പത്തു വർഷം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി മാറിയെന്നും. കോൺഗ്രസിന്റെ ഉൾക്കൊള്ളൽ രാഷ്ട്രീയവും ബിജെപിയുടെ പുറത്താക്കൽ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലിൽ എല്ലവരെയും ഉൾക്കൊള്ളുന്ന കോൺഗ്രസ് പോരാട്ടം വിജയിക്കും എന്നും ഡോ. നയിം മുള്ളുങ്ങൽ പറഞ്ഞു.
തുടർന്ന് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആൻറോ ആൻറണി, മാവേലിക്കര മണ്ഡലം സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓൺലൈൻ വഴി സംസാരിച്ചുകൊണ്ട് വോട്ടഭ്യർഥന നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് എസ്. നായർ, ജോർജ് അഗസ്റ്റിൻ, നിയാസ് ചെരുപ്പത്ത്, ഷംസുദ്ദീൻ ഇസ്മയിൽ, ജോർജ് കുരുവിള, ആലപ്പുഴ ജില്ല വൈസ് പ്രസിഡൻറ് ചാൾസ് ചെറിയാൻ, പത്തനംതിട്ട ജില്ല യൂത്ത് വിങ് ജന. സെക്രട്ടറി ഐസക് വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും പത്തനംതിട്ട ജില്ല സെക്രട്ടറി ടിജു തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.