ദോഹ: ഈദുൽ അദ്ഹ ആഘോഷത്തിനൊരുങ്ങുന്ന ഇസ്ലാമിക രാഷ്ട്രനേതാക്കൾക്കും ലോകമെങ്ങുമുള്ള വിശ്വാസികൾക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പെരുന്നാൾ ആശംസകൾ നേർന്നു. സൗദി രാജാവ് സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ ഞായറാഴ്ച രാത്രിയിൽ നേരിട്ട് ടെലിഫോണിൽ വിളിച്ച് അമിർ പെരുന്നാൾ ആശംസകൾ കൈമാറി. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് എന്നിവരെയും ഫോണിൽ വിളിച്ച് ഈദ് സന്ദേശം കൈമാറി.
ഒമാൻ സുൽത്താൻ ഹാതിം ബിൻ താരിഖ്, മൊറോകോ രാജാവ് മുഹമ്മദ് ആറാമൻ, തുനീഷ്യൻ പ്രസിഡൻറ് കൈസ് സയിദ്, അൾജീരിയ പ്രസിഡൻറ് അബ്ദുൽ മജിദ് തെബൗൻ, ഇറാഖ് പ്രസിഡൻറ് ഡോ. ബർഹാം സാലിഹ്, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ തുടങ്ങിയ ലോകനേതാക്കൾക്കും ഖത്തർ അമീർ പെരുന്നാൾ ആശംസകൾ നേർന്നു.വിവിധ രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകെട്ടയെന്ന് ആശംസിക്കുകയും ചെയ്തു.
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ ഈദ്ഗാഹ് മൈതാനിയിൽ ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കൊപ്പമാവും അമീറിൻെറ ഈദ് നമസ്കരമെന്ന് അമിരി ദിവാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.