ദോഹ: യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ബ്രിട്ടനിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഊഷ്മള സ്വീകരണം.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധനേടിയ പ്രഭാഷണം നിർവഹിച്ച ശേഷമായിരുന്നു അമീർ ബ്രിട്ടനിലേക്ക് പറന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തി. ഡൗണിങ് ടൺ സ്ട്രീറ്റിലെ ഓഫിസിലായിരുന്നു പ്രധാനമന്ത്രിയും അമീറും തമ്മിലെ കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങൾ ചർച്ചയായി.
വിവിധ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് അദ്ദേഹം ഖത്തർ അമീറിന് നന്ദി അറിയിച്ചു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അവസരങ്ങളും ചര്‍ച്ചയായി.
അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും ചര്‍ച്ചകള്‍ക്കും ശേഷം ഇരു സര്‍ക്കാറുകളും തമ്മിലുള്ള തന്ത്രപ്രധാനമായ നിക്ഷേപ പങ്കാളിത്തത്തിനുള്ള ധാരണപത്രവും ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തര്‍ എനര്‍ജിയും ബ്രിട്ടീഷ് ബിസിനസ്-സ്ട്രാറ്റജിക് ഇന്‍ഡസ്ട്രിയല്‍ എനര്‍ജി മന്ത്രാലയവും തമ്മിലും ധാരണപത്രം ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.