ദോഹ: ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ ഉദ്ഘാടന സെഷനിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രഭാഷണത്തെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, അമീറിെൻറ പ്രസംഗം രാജ്യത്തിെൻറ അന്തസ്സും അഭിമാനവുമുയർത്തുന്നതായിരുന്നുവെന്ന് വിലയിരുത്തി.
വ്യക്തമായ ഉൾക്കാഴ്ചയുള്ളതും വിവിധ വിഷയങ്ങളിൽ രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കുന്നതുമായിരുന്നു ലോകരാഷ്ട്ര തലവന്മാർക്ക് മുമ്പാകെയുള്ള അമീറിെൻറ പ്രസംഗം. സത്യസന്ധതയും അറിവും ദീർഘവീക്ഷണവും പ്രകടമായി.
മേഖലയിലെയും രാജ്യാന്തര തലത്തിലെയും വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന അമീറിെൻറ വാക്കുകളിൽ, ഫലസ്തീൻ, ലിബിയ, യമൻ, ഇറാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ അന്താരാഷ്്ട്ര വിഷങ്ങൾ വിശദമായി പരാമർശിക്കപ്പെട്ടു.
അഫ്ഗാനിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളും, കോവിഡ് കാലത്ത് ഖത്തറിെൻറ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ള വിഷയങ്ങളെ സഗൗരവം ലോകശ്രദ്ധയിലെത്തിച്ചു.
രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസവും തർക്കങ്ങളും പരസ്പര ബഹുമാനവും പൊതുതാൽപര്യവും അടിസ്ഥാനമാക്കി ചർച്ചയിലൂടെ പരിഹരിക്കണമെന്ന അമീറിെൻറ നിർദേശത്തെ മന്ത്രിസഭ യോഗം പ്രശംസിച്ചു. ദോഹയിൽ ഐക്യരാഷ്ട്ര സഭ ഓഫിസ് വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നുള്ള അമീറിെൻറ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്തു.
കോവിഡ് നിയന്ത്രണം തുടരും
കോവിഡ് നിയന്ത്രണങ്ങൾ അതേപോലെതന്നെ തുടരാൻ മന്ത്രിസഭ തീരുമാനം. രോഗവ്യാപനം കുറഞ്ഞെങ്കിലും തിടുക്കപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവു നൽകേണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ വിശദീകരണത്തിനു ശേഷം മന്ത്രാലയം തീരുമാനിച്ചു. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ വേണ്ട മുൻകരുതലുകൾ എടുക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.