ദോഹ: ഖത്തറിൻെറ പരമ്പരാഗത മുത്ത് വാരലിലേക്കും മുത്ത് വാണിജ്യത്തിലേക്കും വെളിച്ചം വീശി കതാറയിലെ പായ്ക്കപ്പൽ മേള സമാപിച്ചു. ഖത്തറിനെ കൂടാതെ കുവൈത്ത്, ഒമാൻ, സാൻസിബാർ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പത്താമത് പായ്ക്കപ്പൽ മേളയിൽ പങ്കെടുത്തത്. ഡിസംബർ ഒന്നിനാണ് മേള തുടങ്ങിയത്.
പ്രകൃതിവാതകത്തിെൻറയും മറ്റു സാമ്പത്തിക േസ്രാതസ്സുകൾക്കും മുമ്പ് ഖത്തറിെൻറ പ്രധാന സാമ്പത്തിക വരുമാന മാർഗമായിരുന്നു കടലിെൻറ അടിത്തട്ടിൽ നിന്നും വാരിയെടുക്കുന്ന മൂല്യമേറിയ മുത്തുകൾ. ആഴമേറിയ കടലിനടിയിൽ ചെന്ന് മുത്ത് വാരിയെടുക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി ഖത്തരി തലമുറകൾക്കിടയിൽ പ്രസിദ്ധമാണ്. അതോടൊപ്പം രാജ്യത്തിെൻറ പുതുതലമുറകളിലേക്ക് കൂടി ഖത്തറിെൻറ പൗരാണികവും പരമ്പരാഗതവുമായ മുത്ത് വാരലിെൻറയും വ്യാപാരത്തിെൻറയും പ്രൗഢിയും പ്രശസ്തിയും എത്തിക്കുകയെന്നതാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നത്.
ആഴക്കടലിലേക്കുള്ള മുത്ത് തേടിയുള്ള മുങ്ങലും -തവാഷ്- ആശാരിപ്പണിയുമായിരുന്നു ഖത്തറിലെ പൗരാണിക ജനവിഭാഗങ്ങളുടെ പ്രധാന തൊഴിലുകൾ. ഖത്തറിൽ നിന്നുള്ള അൽ ഹൈറാത് ചിപ്പികളാണ് അറബ് ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കുന്നത്, അതിൽ നിന്നുള്ള മുത്തുകൾ ഏറ്റവും മുന്തിയതായിരിക്കുമെന്നത് തന്നെ കാരണം.
പായ്ക്കപ്പൽ മേളയിലെ അൽ മാജിദ് ജ്വല്ലറിയുടെ പവലിയനിൽ നടന്ന ഇത്തരത്തിലുള്ള മുത്തുകളുടെയും അവ കൂട്ടിയോജിപ്പിച്ചുള്ള ആഭരണങ്ങളുടെയും പ്രദർശനം ഏറെ പേരെ ആകർഷിച്ചു. മുത്തുകളുടെ മൂല്യം അളക്കുന്നതും ആഭരണത്തിലേക്ക് ചേർക്കുന്നതും പവലിയനിൽ വിശദീകരിച്ച് നൽകിയിരുന്നു. സമുദ്രവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ, പരമ്പരാഗത കടൽ പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് മേളയോടനുബന്ധിച്ച് നടന്നത്.
മേളയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര പൈതൃക പ്രദർശനം, പരമ്പരാഗത കരകൗശല വസ്തുക്കൾക്കായുള്ള വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, കപ്പൽ നിർമാണവും സമുദ്ര കരകൗശലവുമായി ബന്ധപ്പെട്ട ശിൽപശാലകൾ എന്നിവയും ഷൗസ്, ഹദ്ദാഖ്, തഫ്രീസ് തുടങ്ങിയ മത്സരങ്ങളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.