ദോഹ: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ ആർകിടെക്ചറിൽ രണ്ടാം റാങ്കിൻെറ തിളക്കവുമായി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി അംറീൻ. കോഴിക്കോട് കല്ലായി പള്ളികണ്ടിയിലെ റിവർവ്യൂവിൽ ഇസ്കന്ദർ മാമുവിൻെറയും അനീസയുടെയും മകളായ അംറിൻ ആദ്യ ശ്രമത്തിൽ തന്നെയാണ് മികച്ച റാങ്കിന് അവകാശിയായത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നിന്നും 10ാം തരവും പ്ലസ്ടുവും 96 ശതമാനത്തിന് മുകളിൽ മാർക്കോടെ വിജയിച്ച അംറിൻ കാര്യമായ പരിശീലനമൊന്നുമില്ലാതെയാണ് ആദ്യ പ്രവേശന പരീക്ഷയെഴുതിയത്. പ്ലസ്ടു പഠനത്തിനിടയിൽ ഒരു മാസം ഓൺലൈനായി ചെയ്ത ക്രാഷ് കോഴ്സ് മാത്രമായിരുന്നു എഞ്ചിനിയറിങ് പ്രവേശന പരീക്ഷക്കുള്ള തയ്യാറെടുപ്പ്. ബാക്കിയെല്ലാം സ്വന്തം നിലയിലെ ഒരുക്കങ്ങൾ.
ജൂൈലയിൽ കുടുംബത്തിനൊപ്പം നാട്ടിലെത്തിയായിരുന്നു പരീക്ഷയെഴുതിയത്. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് ഖത്തറിൽ മടങ്ങിയെത്തിയതിനു പിന്നാലെ റാങ്ക് വാർത്തയും തേടിയെത്തി.
സി.ബി.സി ഖത്തറിൽ ഇലക്ട്രികൽ എഞ്ചിനീയറാണ് പിതാവ് ഇസ്കന്ദർ മാമു. സഹോദരങ്ങളായ അബാൻ, അബിയ, അമൻ എന്നിവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.