ഖത്തറും തുർക്കിയും പ്രതിനിധാനം ചെയ്യുന്നത് ഒരേ മൂല്യങ്ങൾ- ഉർദുഗാൻ

ദോഹ: ഗൾഫ് മേഖലയിലെ നയതന്ത്രപ്രതിസന്ധിയിൽ ഖത്തറിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കി തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ വീണ്ടും രംഗത്ത്. ഉപരോധം പിൻവലിക്കുന്നതിന് ഖത്തറിനോടാവശ്യപ്പെട്ട മുഴുവൻ നിബന്ധനകളും അസ്വീകാര്യമായതാണെന്നും ഉർദുഗാൻ പറഞ്ഞു. 
ഗൾഫ് രാജ്യങ്ങളുടെ 13 ആവശ്യങ്ങൾ  ഒരു സാഹചര്യത്തിലും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയാത്തതാണെന്നും ‘ഫ്രാൻസ്​ 24ന്’  നൽകിയ അഭിമുഖത്തിനിടെ തുർക്കി പ്രസിഡൻറ് സൂചിപ്പിച്ചു. 
ഖത്തറി​​െൻറ പരമാധികാരത്തെയും രാഷ്ട്രപദവിയെയും വെല്ലുവിളിക്കുന്നതാണ് ചില ഉപാധികളെന്നും ഖത്തറുമായുള്ള മുഴുവൻ കരാറുകളിൽ വിശ്വാസമുണ്ടെന്നും അതുപേക്ഷിക്കാൻ ആവശ്യപ്പെടുന്ന പക്ഷം അവിടെ നിൽക്കുകയില്ലെന്നും അതാവശ്യമില്ലെന്നും ഉർദുഗാൻ ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരെ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായതെന്ന് ജർമൻ വാരികയായ ഡി സൈതിന് നൽകിയ അഭിമുഖത്തിൽ ഉർദുഗാൻ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ തുർക്കി ബേസ്​ അടച്ചൂപൂട്ടാനാവശ്യപ്പെടുന്നത് തുർക്കി ഖത്തർ രാജ്യങ്ങളോടുള്ള അനാദരവാണെന്നും അമേരിക്കൻ പട്ടാളക്കാർ ഇപ്പോഴും ഖത്തറിലുണ്ടെന്നും ഉപരോധ രാജ്യങ്ങൾക്ക് തുർക്കി മാത്രം ശല്യക്കാരാവുന്നതി​​െൻറ പിന്നിലെന്താണെന്നും ഉർദുഗാൻ ചോദിച്ചു. ഒരേ മൂല്യങ്ങളാണ് തുർക്കിയും ഖത്തറും പങ്ക് വെക്കുന്നതെന്നും അനീതിക്കെതിരെ ഒരിക്കലും തിരിഞ്ഞിരിക്കാൻ ഞങ്ങൾക്കാവില്ലെന്നും ഉർദുഗാൻ തുറന്നടിച്ചു. 

Tags:    
News Summary - erdogan qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.