ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്നുവന്ന ദി യൂറോപ്യൻ ൈഡ്രവ്-ഇൻ ചലച്ചിത്രമേള സമാപിച്ചു. സ്വീഡൻ ചിത്രമായ ദ ഹൻഡ്രഡ് ഇയർ ഓൾഡ്മാൻ ഹു ക്ലൈംഡ് ഔട്ട് ദ വിൻഡോ ആൻഡ് ഡിസപിയേഡ്, ഓസ്ട്രിയയിൽ നിന്നുള്ള ബ്രദേഴ്സ് ഓഫ് ദ വിൻഡ്, ലെസ് ഷെവലിയേഴ്സ് ബ്ലാങ്ക്സ്(ബെൽജിയം), പോ സ്റ്റിർനിസി ബോസ് (ചെക്ക്), ഗുൻദർമൻ(ജർമനി), ക്വാേൻറാ ബാസ്റ്റ (ഇറ്റലി) തുടങ്ങിയ ചിത്രങ്ങളാണ് ചലിച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. നെതർലൻഡ്സ്, പോർചുഗൽ, സ്വിറ്റ്സർലൻഡ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഖത്തറിലെ ഒമ്പത് യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥാനപതിമാരുടെ സാന്നിധ്യത്തിൽ സാംസ്കാരിക കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലിയാണ് ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
പ്രദർശനത്തിെൻറ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റഴിഞ്ഞിരുന്നു. ഖത്തറിലെ ഓസ്ട്രിയൻ അംബാസഡർ കരിൻ ഫിചിൻഗെർ േഗ്രാ, ബെൽജിയം ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ സെലിൻ ഗെൻസെമാൻ, ഇറ്റാലിയൻ അംബാസഡർ അലസ്സാേന്ദ്രാ പ്രുനാസ്, ജർമൻ സ്ഥാനപതി ക്ലോഡിയസ് ഫിഷ്ബാഷ്, സ്വീഡൻ അംബാസഡർ ആേന്ദ്രസ് ബെൻഗ്സൻ, നെതർലൻഡ് സെകൻഡ് സെക്രട്ടറി ഇൽയാസ് ഷെറാലി, പോർചുഗൽ അംബാസഡർ അേൻറാണിയോ ആൽവസ് കാർവലോ, സ്വിസ് സ്ഥാനപതി എഡ്ഗാർ ഡോറിഗ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബവാബാത് ഷമാൽ റിയൽ എസ്റ്റേറ്റ് കമ്പനി അസി. ജനറൽ മാനേജർ ജിഹാദ് സർകൂത്, നെസ്ലെ ഖത്തർ ജനറൽ ബിസിനസ് മാനേജർ സാഹിർ അബു ഖമീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.