ഇന്ത്യൻ നികുതി വ്യവസ്ഥ വൈപുല്യങ്ങളാൽ സങ്കീർണമായാണ് കണക്കാക്കുന്നത്. വിവിധ വിഭാഗം വരുമാനങ്ങളെയും അതിന്റെ കീഴിൽ വരുന്ന ധാരാളം ഉൾപ്പിരിവുകളെയും ഉൾക്കൊള്ളിക്കാൻ ബൃഹത്താണ് നമ്മുടെ നികുതി സിസ്റ്റം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രവാസികളുടെ നികുതി നിർണയിക്കുന്നത് അവരുടെ എൻ.ആർ.ഐ സ്റ്റാറ്റസ് അനുസരിച്ചാണ്. സാധാരണ നിലയിൽ വിദേശത്തുനിന്ന് പ്രവാസികൾക്ക് ലഭിക്കുന്ന വരുമാനം നികുതിയിൽനിന്ന് വിമുക്തവും ഇന്ത്യയിലെ വരുമാനം സർക്കാർ നിശ്ചയിക്കുന്ന ഇളവുകൾക്ക് മുകളിൽവരുന്ന വരുമാനങ്ങൾക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്ന പൗരന്മാരുടേതിന് തുല്യമായി നികുതി വിധേയവുമാണ്.
ഇന്ത്യൻ വരുമാന നികുതി നിയമം ആറാം വകുപ്പ് പ്രകാരം താഴെ പറയുന്ന പ്രകാരം ഇന്ത്യയിൽ താമസിച്ചാൽ അദ്ദേഹത്തെ എൻ.ആർ ഐ ആയി കണക്കാക്കില്ല.
1- വരുമാനം കണക്കാക്കുന്ന സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കുക.
2- ഇൻകം കണക്കാക്കുന്ന സാമ്പത്തിക വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കുകയും അതിന്റെ തൊട്ട് മുമ്പത്തെ വർഷങ്ങളിൽ 365 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കുക. എന്നാൽ, തൊഴിൽ ആവശ്യാർഥം വിദേശത്തേക്കുപോയ ആൾ ആണെങ്കിൽ 60 ദിവസം എന്നത് 182 ദിവസമായി കണക്കാക്കും.
3- 2020 ലെ ഫിനാൻസ് ആക്ട് പ്രകാരം പ്രവാസിയായ ഒരാളുടെ ഇന്ത്യയിൽനിന്നുള്ള വരുമാനം 15 ലക്ഷമോ അതിൽ കൂടുതലാവുകയാണെങ്കിൽ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം തൊഴിലിനായി വിദേശത്ത് കഴിയുന്ന ആളുടെ കാര്യത്തിൽ 182 ദിവസം എന്നത് 120 ദിവസമായി ചുരുങ്ങുകയും വിദേശത്ത് നികുതി അടക്കേണ്ടി വരുന്നില്ലെങ്കിൽ വിദേശത്തുനിന്ന് ലഭിക്കുന്ന വരുമാനവും ഇന്ത്യൻ വരുമാനമായി കണക്കാക്കി ആവശ്യമെങ്കിൽ ടാക്സ് അടക്കേണ്ടിവരും. എന്നാൽ, അധിക സാഹചര്യങ്ങളിലും റസിഡൻഷ്യൽ സ്റ്റാറ്റസ് എൻ.ആർ.ഐ പദവിയിൽനിന്നും റസിഡന്റ് നോട്ട് ഓർഡിനറി (RNOR) കാറ്റഗറിയിലാവുകയും ടാക്സിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യും. എങ്കിലും 15 ലക്ഷത്തിൽ കൂടുതൽ ഇന്ത്യയിൽനിന്ന് പ്രതിവർഷ വരുമാനമുള്ളവർ കഴിവതും ഒരു സാമ്പത്തിക വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കാതിരിക്കുന്നതാവും അഭികാമ്യം.
ഉദാഹരണങ്ങൾ
1 ഒരാൾ വിദേശത്തേക്ക് തൊഴിലിനായി 1-4 - 2022 ന് ആദ്യമായി വരുകയും 182 ദിവസം അഥവാ ആറു മാസത്തിൽ കുറഞ്ഞ സമയം ജോലി ചെയ്ത് നാട്ടിൽ 182 ദിവസത്തിൽ കൂടുതൽ ലീവിൽ നിൽക്കുകയാണെങ്കിൽ ഇവിടത്തെ ശമ്പളം അടക്കമുള്ള വരുമാനം കണക്കാക്കി ഇന്ത്യയിൽ ടാക്സ് നൽകേണ്ടിവരും.
2 ഒരാൾ ബിസ്നസ് ആവശ്യാർഥം വിദേശത്ത് വരുകയും അദ്ദേഹം മേൽ വിവരിച്ച റസിഡൻഷ്യൽ സ്റ്റാറ്റസ് വ്യവസ്ഥ രണ്ടു പ്രകാരം തന്നാണ്ടിൽ 60 ദിവസം ഇന്ത്യയിൽ താമസിക്കുകയും തൊട്ടു മുമ്പത്തെ നാലു വർഷങ്ങളിലായി 365 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിച്ചാൽ എൻ. ആർ.ഐ സ്റ്റാറ്റസ് ആ വർഷം നിലനിൽക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.