മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ മു​തി​ർ​ന്ന ഖ​ത്ത​ർ പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം-​ഡോം ഖ​ത്ത​ർ, മ​ല​പ്പു​റം ജി​ല്ല പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കു​ന്നു. 42 വ​ർ​ഷ​ത്തി​ല​ധി​കം ഖ​ത്ത​റി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​നു​യോ​ജ്യ​രാ​യ​വ​രെ ഡോം ​ഖ​ത്ത​ർ തി​ര​ഞ്ഞെ​ടു​ക്കും. അ​റി​വി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ പേ​രും നി​ർ​ദേ​ശി​ക്കാം. https://forms.gle/TWUfNnmCXVCmUJbS9 എ​ന്ന ഗൂ​ഗി​ൾ ഫോ​റം ഉ​പ​യോ​ഗി​ച്ച്​ 15നു​മു​മ്പ്​ അ​പേ​ക്ഷി​ക്കാം. 18ന് ​ഐ.​സി.​സി​യി​ലെ അ​ശോ​ക ഹാ​ളി​ൽ ന​ട​ത്തു​ന്ന മ​ൽ​ഹാ​ർ-​മ​ല​പ്പു​റം ഹാ​ർ​മ​ണി 2024 ക​ലാ സാ​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും. ഫോ​ൺ: 66228830 (സ​ലീം) 31241340 (യൂ​സു​ഫ്), 33709334 (റി​യാ​സ്), 50350292 (സ​ന).

Tags:    
News Summary - Expatriates honouring ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.