ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 23ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്-2024 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
സംഘാടക സമിതി രക്ഷാധികാരി ഡോ. താജ് ആലുവ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡൻറ് എ.ആര്. അബ്ദുല്‍ ഗഫൂറിന് കൈമാറിയാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്. ഓരോ ജില്ലയില്‍ നിന്നും ഒരു ടീമാവും ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരക്കുക.
മീറ്റില്‍ പങ്കെടുക്കുന്ന ജില്ല ടീമുകളുടെ പ്രഖ്യാപനവും നടന്നു. ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് തുടങ്ങിയവയിലാണ് വിവിധ കാറ്റഗറികളിലായി മത്സരങ്ങള്‍ നടക്കുക. മീറ്റിന്റെ ഭാഗമായി വർണാഭമായ ടീം പരേഡും കുടുംബങ്ങള്‍ക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കള്‍ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന് ആശംസകളര്‍പ്പിച്ചു. ടെക്നിക്കല്‍ ചീഫ് കോഓഡിനേറ്റർ താസീൻ അമീന് പരിപാടികള്‍ വിശദീകരിച്ചു.
ടീം കോഓഡിനേറ്റര്‍ അനസ് ജമാല്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം.ടി. അസീം എന്നിവര്‍ വിവിധ ടീം മാനേജര്‍മാരെ ആദരിച്ചു. സംഘാടക സമിതിയംഗങ്ങളായ അനീസ് റഹ്മാന്, റഷീദ് അഹമ്മദ്, നജ്ല നജീബ്, റഹീം വേങ്ങേരി, റബീഅ് സമാന്, ലത കൃഷ്ണ, ഫാതിമ തസ്നീം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.