ദോഹ: പ്രവാസികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോർട്ടീവ് നടത്തിവരുന്ന കിംസ് ഹെൽത്ത് വെയിറ്റ് ലോസ് ചാലഞ്ചിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി എക്സ്പാറ്റ്സ് സ്പോർട്ടീവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എ.ആർ, റേഡിയോ മലയാളം എം.ഡി അൻവർ ഹുസൈൻ എന്നിവർക്ക് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനവും ഇനീഷ്യല്‍ വെയ്റ്റ് ചെക്കപ്പും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 10 വരെ മെഷാഫ് കിംസ് ഹെല്‍ത്തില്‍ വച്ച് നടക്കും.
ദേശീയ കായിക ദിനമായ ഫെബ്രുവരി 13 നാണ് മത്സരം സമാപിക്കുക. വെയ്റ്റ് ലോസ് ചാലഞ്ചിന്റെ മൂന്നാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന ട്രെയിനിങ് പരിപാടികളാലും ശ്രദ്ധേയമായ വെയ്റ്റ് ലോസ് ചാലഞ്ചില്‍ ഈ സീസണിലും മത്സരാർഥികള്‍ക്ക് മികച്ച പ്രഫഷനലുകളുടെ സേവനങ്ങൾ ലഭ്യമായിരിക്കും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വര്‍ണ നാണയങ്ങളുൾപ്പെടെയുള്ള സമ്മാനങ്ങളും നൽകുന്നതാണ്. പോസ്റ്റർ പ്രകാശനത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ അഹമ്മദ് ഷാഫി, കൺവീനർമാരായ അബ്ദുറഹീം വേങ്ങേരി, ഫായിസ് തലശ്ശേരി, റബീഅ് സമാൻ എന്നിവരും പങ്കെടുത്തു. വിവരങ്ങൾക്കും രജിസ്ട്രേഷനും 3384 4572, 5093 0744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.