ദോഹ: ഒക്ടോബർ രണ്ടിന് തുടക്കംകുറിക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകവുമായി എക്സ്പോ അധികൃതർ. ‘എക്സ്പോ 2023 ദോഹ’ എന്നപേരിലുള്ള പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യുമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു.
എക്സ്പോയിൽ പങ്കെടുക്കുന്ന മുഴുവൻ രാജ്യങ്ങളുടെയും കാർഷിക വിശേഷങ്ങൾ, എക്സ്പോയുടെ ചരിത്രം, ഏറ്റവും ഒടുവിൽ 2019ൽ ചൈനയിലും 2022ൽ നെതർലൻഡ്സിലും വരെ നടന്ന എക്സ്പോ വരെയുള്ളവയുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രത്യേക പുസ്തകം.
എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിന് ഏതാനും ദിവസം മുമ്പ് മാത്രമായാണ് പുസ്തകം പുറത്തിറക്കുന്നത്. വാർത്തസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങൾ അറിയിച്ചത്.
ക്യൂ ടെർമിനൽസ് ഗവ. സർവിസ് മാനേജർ ജാബിർ അൽ ഹജ്രി, മവാനി ഖത്തർ പബ്ലിക് റിലേഷൻസ് കമ്യൂണിക്കേഷൻ ഡയറക്ടർ ഹമദ് അലി അൻസാരി, കർവ കമ്യൂണിക്കേഷൻസ് ആൻഡ് പി.ആർ മാനേജർ ഖാലിദ് കഫൂദ്, എക്സ്പോ ബുക്ക് എഡിറ്റോറിയൽ ബോർഡ് ചെയർമാൻ അബ്ദുല്ലാഹ് ബിൻ സാലിം അൽ സുലൈതീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.