ദോഹ: 35 വർഷത്തെ പ്രവാസജീവിതം നിർത്തി നാട്ടിലേക്കു മടങ്ങുന്ന കാസർകോട് മുള്ളേരിയ സ്വദേശി ബി.സി. ഭാർഗവന് സംസ്കൃതി ഖത്തർ യാത്രയയപ്പ് നൽകി. 15 വർഷമായി സംസ്കൃതി വക്റ യൂനിറ്റ് അംഗമാണ്. ദോഹ ഐ.സി.സി അശോക ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംസ്കൃതിയുടെ ഉപഹാരം കൈമാറി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സന്തോഷ് തൂണേരി, സുനീതി സുനിൽ, അബ്ദുല്ലക്കുട്ടി, തോമസ് വർഗീസ് എന്നീ കേന്ദ്രകമ്മിറ്റിയംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.