ദോഹ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ ഭാരവാഹിയും വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ ചീഫ് കോഓഡിനേറ്ററുമായ മുജീബ് കുനിയിലിന് യാത്രയയപ്പ് നൽകി. മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി അധ്യക്ഷത വഹിച്ചു. അബ്ദുൽ അലി ചലിക്കര, നസീർ പാനൂർ, സിറാജ് ഇരിട്ടി, ഉമർ ഫാറൂഖ്, യഹ്യ മദനി, ശാഹുൽ നന്മണ്ട, ഫൈസൽ മഹി, അബ്ദുൽ ലത്തീഫ് നല്ലളം, പി.സെഡ്. അബ്ദുൽ വഹാബ് എന്നിവർ ആശംസകൾ നേർന്നു. ഇസ്ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് സുലൈമാൻ മദനിയും വെളിച്ചം ഉപഹാരം കൺവീനർ സിറാജ് ഇരിട്ടിയും സമ്മാനിച്ചു. മുജീബ് കുനിയിൽ, ഭാര്യ ജസ്നി മുജീബ് എന്നിവർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.