ഉ​സ്മാ​ൻ മാ​ര​ത്തി​ന്​ ത​നി​മ ഉ​പ​ഹാ​രം ആ​ർ.​എ​സ്. ജ​ലീ​ൽ സ​മ്മാ​നി​ക്കു​ന്നു

ഉസ്മാൻ മാരാത്തിന് യാത്രയയപ്പ്

ദോഹ: സഹൃദയസമൂഹം ഓർമയിൽ സൂക്ഷിക്കുന്ന നിരവധി ആവിഷ്കാരങ്ങൾ പ്രവാസലോകത്തിന് സമ്മാനിച്ച പ്രശസ്ത കലാകാരൻ ഉസ്മാൻ മാരാത്തിന് തനിമ ഖത്തർ യാത്രയയപ്പ് നൽകി. നാടക രചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ സ്വയം അടയാളപ്പെടുത്തിയ കലാകാരനാണ് ഉസ്മാൻ. നക്ഷത്രങ്ങൾ കരയാറില്ല എന്ന ഡോക്യൂ ഡ്രാമയിലൂടെ ദോഹയിലെ ആയിരങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കിയ അദ്ദേഹം ജാക്സൻ ബസാർ യൂത്ത് എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. റയ്യാൻ സെൻററിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ഡയറക്ടർ ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ ഷാഫി, ഡോ. സൽമാൻ, നൗഫൽ പാലേരി, കെ.ടി. അബ്ദുറഹ്മാൻ, ഹുസൈൻ കടന്നമണ്ണ, കെ.എൻ. മുജീബ്, അനസ് എടവണ്ണ, നാസർ വേളം, കരീം ഗ്രാഫി, നഈം, സൽമാൻ, റഷീദ് അഹ്‌മദ്‌, അലി, സാലിം വേളം, നിഷാന്ത്, നബീൽ, മുഹമ്മദ് റഫീഖ് തങ്ങൾ, ജംഷീദ്, സുബുൽ എന്നിവർ സംസാരിച്ചു. തനിമയുടെ സ്നേഹോപഹാരം ഡയറക്ടർ ആർ.എസ്. ജലീൽ സമ്മാനിച്ചു. ഉസ്മാൻ മാരാത്ത് മറുപടി പ്രഭാഷണം നടത്തി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.