മുഹമ്മദലി അറക്കലിന് യാത്രയപ്പ്

ദോഹ: ഖത്തർ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് ടൈംസ്​ ഫോ​ട്ടോഗ്രാഫറും ഇന്ത്യൻ മീഡിയ ഫോറം വൈസ്​പ്രസിഡൻറുമായ മുഹമ്മദലി അറക്കലിന് ഐ.എം.എഫ്​ പ്രവർത്തക യോഗം യാത്രയയപ്പു നൽകി. സ്‌കിൽസ് ഡെവലപ് സെൻററിൽ ചേർന്ന യോഗത്തിൽ ഐ.എം.എഫ്​ പ്രസിഡൻറ്​ പി.സി. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 10 വർഷമായി ഐ.എം.എഫിൽ അംഗമായ മുഹമ്മദ് അലി മൂന്നു പതിറ്റാണ്ടായി ഗൾഫ് ടൈംസിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. സാദിഖ്​ ചെന്നാടൻ, അഹമ്മദ് കുട്ടി, കെ. ഹുബൈബ്, ഫിറോസ് അഹമ്മദ്, സക്കറിയ എന്നിവർ സംസാരിച്ചു. ജനറൽ സെ​ക്രട്ടറി ഐ.എം.എ റഫീഖ്​ സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. മുഹമ്മദലി അറക്കൽ മറുപടി പ്രസംഗം നടത്തി. 

Tags:    
News Summary - Farewell to Muhammadali Arakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.