ദോഹ: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ ഖത്തർ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷഹാനിയ ഫാമിലി പാർക്കിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ ബക്കർ അജ്മലിനെ പ്രസിഡന്റായും ഷഹ്സാദ് നാസറിനെ ജനറൽ സെക്രട്ടറിയായും ഫായിസ് അബ്ദുല്ലയെ ട്രഷററായും തിരഞ്ഞെടുത്തു. 1968 മുതൽ 2023 വരെ ഫാറൂഖ് കോളജിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതാണ് കൂട്ടായ്മ.
മറ്റു ഭാരവാഹികൾ: ഷമീർ കൊയപ്പത്തൊടി, ശുമൈസ്, നസീഹ മജീദ് (വൈസ് പ്രസിഡന്റുമാർ), കെ.വി. ഹഫീസുല്ല, റയീസ്, സുനിത നായർ (സെക്രട്ടറിമാർ), ക്യാപ്റ്റൻ അബ്ദുൽ ജലീൽ (അസി. ട്രഷ.). അസ്കർ റഹ്മാൻ, സി.പി. അഷ്റഫ്, അഫ്താബ് കൊടക്കാടൻ, അബ്ദുൽ ജഷീൽ, അഫ്സൽ നാദാപുരം, ലുലു മർജാൻ, മുനാസ് സൈദുമ്മടത്, പി.പി. ഹാരിസ്, ആഷിഖ് ഇക്ബാൽ, റംഷിദ് അബ്ദുല്ല, വി.വി. ശഹീർ എന്നിവരെ വിവിധ സബ് കമ്മിറ്റി കൺവീനർമാരായും തെരഞ്ഞെടുത്തു. ഷൗക്കത്തലി താജ്, വി.സി. മശ്ഹൂദ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സുബൈർ, റഷീദ് അഹ്മദ് എന്നിവരാണ് അഡ്വൈസറി കൗൺസിൽ അംഗങ്ങൾ. അഷ്കർ റഹ്മാൻ അധ്യക്ഷത വഹിച്ചു. റഷീദ് അഹമ്മദ്, സുബൈർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.