ദോഹ: ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച കരുത്തർ മുഖാമുഖം. ആദ്യമത്സരത്തിൽ വൈകുേന്നരം ആറിന് അൽ ജനൂബ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് 'ഡി' ജേതാക്കളായ ഈജിപ്ത് ജോർഡനെ നേരിടുേമ്പാൾ, രാത്രി 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ അൽജീരിയയും മൊറോക്കോയും ഏറ്റുമുട്ടും.
വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ പോരാട്ടമായ മൊറോക്കോ- അൽജീരിയ മത്സരമാണ് ഹൈലൈറ്റ്. ടൂർണമെൻറിൽ ഒരുമത്സരം പോലും തോൽക്കാതെയും ഒരുഗോൾ വഴങ്ങാതെയും മുന്നേറുന്ന ഏക ടീമെന്ന ഖ്യാതി അറ്റ്ലസ് ലയൺസിന് അവകാശപ്പെട്ടതാണ്. ഫലസ്തീൻ, ജോർഡൻ, സൗദി എന്നീ എതിരാളികൾക്കെതിരായ ജയങ്ങളും ആധികാരികമായിരുന്നു. കടലാസിൽ മൊറോേക്കായാണ് കരുത്തർ. എന്നാൽ, എതിരാളികളായ അൽജീരിയയെ എഴുതി തള്ളാനാവില്ല. ഗ്രൂപ്പ് റൗണ്ടിൽ ഇൗജിപ്തിനൊപ്പം തന്നെ പിടിച്ചു നിന്നവർ, ഫെയർേപ്ല പോയൻറിെൻറ വ്യത്യാസത്തിൽ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. രണ്ട് ഗോളടിച്ച് ടോപ് സ്കോററായ സെൻറർ ബാക്ക് ബദ്ർ ബിനൗൻ ആണ് മൊറോക്കോയുടെ താരം. വേഗമേറിയ ഫുട്ബാൾ കൊണ്ട് എതിരാളിയെ വിറപ്പിക്കുന്ന അറ്റ്ലസ് വീര്യം തന്നെയാവും അൽജീരിയക്ക് വെല്ലുവിളി. ഈജിപ്തിനെതിരായ മത്സരത്തിൽ സസ്പെൻഷനിലായ യാസിൻ തിത്രൗലിക്ക് ശനിയാഴ്ച അൽജീരിയൻ കുപ്പായത്തിൽ ഇറങ്ങാനാവില്ല. എന്നാൽ, േപ്ലമേക്കർ യാസിൻ ഇബ്രാഹിമിയും ഗോളടിക്കാൻ ബഗ്ദാദ് ബൗനെജയുമുണ്ടെന്നത് ആത്മവിശ്വാസമാണ്.
ഈ കളിയിലെ വിജയികൾക്ക് ഖത്തർ-യു.എ.ഇ പോരാട്ടത്തിലെ വിജയികളാവും സെമിയിലെ എതിരാളി.
അൽ ജനൂബിൽ ജോർഡനെ നേരിടുന്ന കാർലോസ് ക്വിറോസിെൻറ ഈജിപ്ത് മികച്ച ഫോമിലാണ്. അതേസമയം, ഗ്രൂപ്പ് റൗണ്ടിലെ ആദ്യമത്സരത്തിൽ മൊറോക്കോയോട് വൻ തോൽവി വഴങ്ങിയ ജോർഡൻ പിന്നീട് ഫലസ്തീനെ 5-1ന് തരിപ്പണമാക്കിയാണ് ടൂർണമെൻറിൽ തിരിച്ചെത്തിയത്. ആദ്യ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ വിങ്ബാക്ക് ഇസ്ഹാൻ ഹദ്ദാദ് തിരികെയെത്തുേമ്പാൾ, രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. എങ്കിൽ വൈകുന്നേരം ആറിന് ആരാധകർക്ക് മികച്ചൊരു മത്സരം തന്നെയാവും വിരുന്നൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.