ദോഹ: അൽ ജനൂബ് സ്റ്റേഡിയത്തിെൻറ രണ്ടു തട്ടുകളെയും ചെങ്കടലാക്കി മാറ്റിയ ആരാധക കൂട്ടങ്ങൾ. ചുവപ്പണിഞ്ഞും ബാൻഡ് വാദ്യങ്ങളുമായും ആരവം മുഴക്കിയ ഈജിപ്ഷ്യൻ കാണികൾ. അവർക്കൊപ്പം തന്നെ, ആവേശത്തിൽ ഒട്ടും കുറവില്ലാതെ അൽജീരിയൻ ആരാധകരും. വീറും വാശിയും വാനോളമുയർന്ന മത്സരത്തിെൻറ വീര്യം ആസ്വദിക്കാൻ മത്സരിച്ച ടീമുകളുടെ ആരാധകർക്കുപുറമെ ഇന്ത്യക്കാർ ഉൾപ്പെടെ ഒരുപിടി കാണികളും ഗാലറിയിലെത്തി.
FIFA Arab Cup ആതിഥേയരായ ഖത്തറിെൻറ മത്സരം കഴിഞ്ഞാൽ, കളത്തിലും ഗാലറിയിലും ഏറ്റവും ആവേശം പകർന്ന പോരാട്ടത്തിനായിരുന്നു കഴിഞ്ഞ രാത്രിയിൽ അൽ ജനൂബ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അലകടലായി നിറഞ്ഞുകവിഞ്ഞ ഗാലറി കിക്കോഫ് വിസിലിന് മുേമ്പ ആരവങ്ങളുടെ കേന്ദ്രമായി. പാട്ടുപാടിയും വാദ്യമേളങ്ങൾ തീർത്തും വിസിലടിച്ചും ഓരോ മിനിറ്റും ആരാധകകൂട്ടങ്ങൾ ഗാലറിയെ സജീവമാക്കി.
പന്തുരുണ്ട് തുടങ്ങിയപ്പോൾ ആദ്യ മിനിറ്റുകളിൽ ഈജിപ്തിനായിരുന്നു മുൻതൂക്കം. എന്നാൽ, തുടർച്ചയായ മൂന്ന് ഫ്രീകിക്കിനു പിന്നാലെ, അൽജീരിയക്ക് അനുകൂലമായി 19ാം മിനിറ്റിൽ ഗോൾ പിറന്നു. കണക്ട് ചെയ്ത് വന്ന ഫ്രീകിക്കിനെ, മികച്ചൊരു ഗ്രൗണ്ടറിലൂടെ മുഹമ്മദ് തൂഗായ് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അൽജീരിയ ഉണർന്നുകളിച്ചെങ്കിലും സ്കോർ ബോർഡ് ഉയർത്താൻ കഴിഞ്ഞില്ല. 60ാം മിനിറ്റിൽ അമീർ സുൽയയുടെ പെനാൽട്ടി ഗോളിലൂടെ ഈജിപ്ത് സമനില പിടിച്ചു.
മഞ്ഞ കാർഡും ചുവപ്പുകാർഡും നിർലോഭം പിറന്ന കളിക്കൊടുവിൽ ഇരു ടീമുകളും ഏഴ് പോയൻറ് പങ്കിട്ട് ഗ്രൂപ്പിൽ ഒപ്പത്തിനൊപ്പമായി. പോയൻറും, അടിച്ച ഗോളും, വഴങ്ങിയ ഗോളും ഹെഡ് ടു ഹെഡുമെല്ലാം ഒപ്പത്തിനൊപ്പമായതോടെ ഫെയർ പ്ലേ പോയൻറിൽ ഈജിപ്ത് മുന്നിലെത്തി ഗ്രൂപ് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.