ദോഹ: ഫിഫ അറബ് കപ്പ് സെമിയിൽ ആരാധകരെ കാത്തിരിക്കുന്നത് ആവേശപ്പോരാട്ടം. ഏഷ്യൻ ചാമ്പ്യന്മാർകൂടിയായ ആതിഥേയരായ ഖത്തറിന്, കരുത്തരായ എതിരാളികളെ തന്നെയാണ് സെമിയിൽ ലഭ്യമായത്.അൽ തുമാമയിൽ നടക്കുന്ന സെമി ഫൈനൽ മത്സരം കരുത്തരുടെ പോരാട്ടം കൂടിയായതോടെ ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലാണ് ആരാധകർ. എന്നാൽ, ഫിഫ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാവുന്നില്ല.
യു.എ.ഇക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഖത്തർ അഞ്ചു ഗോളടിച്ചാണ് വിജയം കവർന്നത്.
അൽബെയ്ത് സ്റ്റേഡിയത്തിൽ 63,000ത്തിൽ ഏറെ ആരാധകർ ഒഴുകിവന്നെങ്കിൽ, 40,000 ഇരിപ്പിട സൗകര്യമുള്ള അൽ തുമാമയുടെ പതിന്മടങ്ങാണ് ഖത്തറിെൻറ ഫുട്ബാൾ ആവേശം.
കരുത്തരായ ടീമുകൾ നേരങ്കത്തിനിറങ്ങുന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ ടിക്കറ്റ് തേടിയുള്ള അന്വേഷണമായിരുന്നു എല്ലായിടത്തും.
കാറ്റഗറി നാലിൽ 45 റിയാലാണ് മിനിമം ടിക്കറ്റ് നിരക്ക്. എന്നാൽ, ഇതും കിട്ടാനില്ലാത്ത അവസ്ഥയിലാണ് ആരാധകർ.
ബുധനാഴ്ചയിലെ ആദ്യ സെമി മത്സരമായ ഈജിപ്ത് -തുനീഷ്യ പോരാട്ടത്തിനുമുണ്ട് ആരാധകരുടെ തിരക്ക്. ആതിഥേയരായ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമാണ് ഈജിപ്ത്. ഖത്തറിലുള്ള ഈജിപ്തുകാർക്ക് പുറമെ, സ്വന്തം നാടുകളിൽനിന്നും ടീമിനെ പിന്തുണക്കാനായി ആരാധകരെത്തുന്നു. ഈ മത്സരത്തിെൻറ കാറ്റഗറി നാല് ടിക്കറ്റുകൾ ഓൺലൈനിൽ കിട്ടാനില്ല. കാറ്റഗറി ഒന്നിന് 195 റിയാലാണ് നിരക്ക് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.