ദോഹ: നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് നഗരത്തിലെ പ്രധാന പാതയായ കോർണിഷിൽ റോഡ് അടച്ചിടുമെന്ന് അധികൃതർ. നവംബർ 26 മുതൽ ഡിസംബർ നാലുവരെയാണ് കോർണിഷിൽ ഇരുദിശയിലേക്കുമുള്ള ഗതാഗതം അടച്ചിടുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്.സി), ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുടെ സഹകരണത്തോടെയാണ് നടപടി. അടച്ചിടുന്ന പാതയുടെ വിവരങ്ങളുടെ രേഖാചിത്രം സഹിതം അധികൃതർ പുറത്തുവിട്ടു.
അറബ് കപ്പിനായി ഗൾഫ് രാഷ്ട്രങ്ങളിലെയും മറ്റും ഫുട്ബാൾ പ്രേമികളുടെ ഒഴുക്ക് രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നതിനാൽ ഖത്തർ ടൂറിസവുമായി സഹകരിച്ച് വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 11ാമത് ഖത്തർ രാജ്യാന്തര ഭക്ഷ്യമേളക്കും ഈ സമയം കോർണിഷ് വേദിയാവുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഖത്തറിെൻറ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതാണ് രാജ്യാന്തര ഭക്ഷ്യമേള. റോഡ് അടച്ചിടുന്ന കാലയളവിൽ ഖത്തര്‍ റെയില്‍, കര്‍വ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂടുതൽ വിശദാംശങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.