ദോഹ: 2022 ഫിഫ ലോകകപ്പിൻെറ വിളംബരമായി ഖത്തർ വേദിയൊരുക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ് വേദികൾ പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനും ഡിസംബർ 18ൻെറ ഫൈനലിനും അൽബെയ്ത് സ്റ്റേഡിയമാണ് വേദി. ഫിഫ ലോകകപ്പിൻെറ ഉദ്ഘാടനവേദി കൂടിയാണ് പരമ്പരാഗത അറബ് തമ്പുകളുടെ മാതൃകയിൽ നിർമിച്ച അൽബെയ്ത് സ്റ്റേഡിയം.
നിര്‍മാണ ജോലികള്‍ 100 ശതമാനവും പൂർത്തിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം കൂടിയായിരിക്കും അറബ് കപ്പിൻെറ കിക്കോഫ്. അറബ് ആഫ്രിക്കന്‍ മേഖലകളില്‍നിന്നുള്ള 16 ടീമുകളാണ് ടൂര്‍ണമെൻറില്‍ മാറ്റുരക്കുന്നത്.
നവംബര്‍ 30ന് ആതിഥേയരായ ഖത്തറും ബഹ്റൈനും തമ്മിലാണ് ഉദ്ഘാടന മത്സരം.അല്‍ തുമാമ, റാസ് ബൂ അബൂദ് എന്നീ സ്റ്റേഡിയങ്ങളും അറബ് കപ്പിന് വേദിയായി ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച റാസ് ബൂ അബൂദ് സ്റ്റേഡിയം ചരിത്രത്തിലാദ്യമായി ലോകകപ്പിന് ശേഷം പൂര്‍ണമായും പൊളിച്ചുകളയുന്ന സ്റ്റേഡിയം കൂടിയാണ്. റയ്യാന്‍, എജുക്കേഷന്‍ സിറ്റി, അല്‍ ജനൂബ് എന്നിവയിലും അറബ് കപ്പ് മത്സരങ്ങള്‍ നടക്കും.
അറബ് കപ്പിെൻറ യോഗ്യതാമത്സരങ്ങള്‍ നേരത്തെ ഖത്തറില്‍വെച്ച് പൂർത്തിയായിരുന്നു. ആതിഥേയരായ ഖത്തര്‍ ഉൾപ്പെടെ ഒമ്പത് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ ഒറ്റമത്സരം വീതമുള്ള യോഗ്യതാ റൌണ്ട് വഴി എട്ട് ടീമുകളും ടൂർണമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അറബ് കപ്പ് പോരാട്ടങ്ങളുടെ മത്സര ഫിക്സ്ചർ തയാറായി. ഉച്ചക്ക് ഒരു മണിക്കാണ് ഖത്തർ - ബഹ്റൈൻ ഉദ്ഘാടന മത്സരം. അതേ ദിവസം, ൈവെകീട്ട് നാലിനും രാത്രി ഏഴിനും 10നും മത്സരങ്ങളുണ്ട്. വൈകീട്ട് ആറിനാണ് ഫൈനൽ മത്സരം.
അറബ് കപ്പിനുള്ള ടിക്കറ്റുകൾ ഇന്നു മുതൽ ഓൺലൈനിൽ ലഭ്യമാവും. ഫിഫ വെബ്സൈറ്റ് വഴി അപേക്ഷിച്ച് ടിക്കറ്റുകൾ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.