ദോഹ: നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് കാലയളവിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും പതിവുപോലെ പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മുൻ നിശ്ചയിച്ച പോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ തുടരും.
നൂറുശതമാനം ഹാജർ നിലയിൽതന്നെ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അക്കാദമിക് കലണ്ടറിൽ ഒരു മാറ്റവുമില്ലെന്നും പരീക്ഷകളും ക്ലാസുകളും നേരത്തേ ഷെഡ്യൂൾചെയ്ത പ്രകാരം നടക്കുമെന്നും കഴിഞ്ഞയാഴ്ച മന്ത്രാലയം അറിയിച്ചിരുന്നു. 16 ടീമുകൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പിന് നവംബർ 30നാണ് കിക്കോഫ് കുറിക്കുന്നത്. ഡിസംബർ 18നാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.