ദോഹ: ഫിഫ അറബ് കപ്പിൽ ചൊവ്വാഴ്ച ഗ്രൂപ് റൗണ്ടിലെ അവസാന പോരാട്ടമാണ്. ശേഷം, രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം കളി നോക്കൗട്ട് റൗണ്ടിലെ ചൂടിലേക്ക്. ഗ്രൂപ് 'സി'യിൽ മൊറോക്കോ-സൗദി അറേബ്യയെയും, ജോർഡൻ -ഫലസ്തീനെയും നേരിടും. ഗ്രൂപ് 'ഡി'യിൽ ക്വാർട്ടർ ഫൈനലിസ്റ്റുകളുടെ കാര്യം തീർപ്പായെങ്കിലും ചൊവ്വാഴ്ച രാത്രിയിലെ അങ്കത്തിന് ചൂടും ചൂരുമേറും. മുൻനിരയിലുള്ള അൽജീരിയയും ഈജിപ്തുമാണ് രാത്രി 10ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മുഖാമുഖം അണിനിരക്കുന്നത്. അതേസമയം, ഗ്രൂപ്പിലെ പുറത്തായവരുടെ മത്സരത്തിൽ ലബനാനും സുഡാനും ആശ്വാസ ജയത്തിനായി എജുക്കേഷൻ സിറ്റിയിൽ ബൂട്ടുകെട്ടും.
ജോർഡനോ സൗദിയോ?
ഏഷ്യൻ ഫുട്ബാളിലെ പവർഹൗസായ സൗദിക്ക് ഒരു ജയംപോലുമില്ലാതെ അറബ് കപ്പിൽനിന്നുള്ള മടക്കം നാണക്കേടാണ്. അതിർത്തി കടന്നെത്തിയ ആയിരക്കണക്കിന് ആരാധകർ ആശ്വാസമാവാൻ ഒരു ജയമെങ്കിലും സൗദിക്ക് അനിവാര്യമാണ്. ആദ്യ കളിയിൽ ജോർഡനോട് ഒരു ഗോളിന് തോൽക്കുകയും രണ്ടാം അങ്കത്തിൽ ഫലസ്തീനോട് 1-1ന് സമനില പാലിക്കുകയും ചെയ്തവർക്ക് നിലവിൽ ഒരു പോയൻറാണ് സമ്പാദ്യം. ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച മൊറോക്കോ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. എന്നാൽ, കരുത്തരായ മൊറോക്കോയെ ചൊവ്വാഴ്ച വൈകീട്ട് ആറിന് അൽ തുമാമയിൽ നടക്കുന്ന മത്സരത്തിൽ തോൽപിച്ചാലേ സൗദിക്ക് പ്രതീക്ഷയുള്ളൂ.
അൽജീരിയ x ഈജിപ്ത്; അൽജനൂബ് നിറയും
ഗ്രൂപ് 'ഡി'യിൽ നോക്കൗട്ട് നിർണയത്തിൽ മത്സര ഫലങ്ങൾ പ്രസക്തമല്ലെങ്കിലും, ഖത്തറിലെ ഫുട്ബാൾ ആരാധകർക്കിടയിൽ ഹിറ്റായി മാറിയ പോരാട്ടമാണ് ചൊവ്വാഴ്ച രാത്രി 10ന് അൽ ജനൂബിലേത്. 40,000 ഇരിപ്പിട സൗകര്യമുള്ള അൽ ജനൂബിലെ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നു ദിവസം മുമ്പുതന്നെ മത്സരത്തിെൻറ 85 ശതമാനം ടിക്കറ്റുകളും വിറ്റഴിയും. ഫിഫ അറബ് കപ്പിൽ പന്തു തട്ടുന്നവരിൽ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമെന്നനിലയാണ് മത്സരം ശ്രദ്ധേയമാവുന്നത്. ഈജിപ്ത് ആദ്യമത്സരത്തിൽ ലബനാനോട് 1-0ത്തിന് രക്ഷപ്പെട്ടവരാണെങ്കിൽ, അടുത്ത കളിയിൽ സുഡാൻ വലയിൽ അഞ്ച് ഗോളടിച്ചാണ് ആഘോഷിച്ചത്.
അൽജീരിയ ഒന്നാം അങ്കത്തിൽ സുഡാനെ 4-0ത്തിനും, രണ്ടാം അങ്കത്തിൽ ലബനാനെ 2-0ത്തിനും തോൽപിച്ചു. ഖത്തറിൽ വലിയൊരു പങ്ക് ആരാധകരുടെ പിന്തുണയാണ് മത്സരത്തിെൻറ സവിശേഷത. ടൂർണമെൻറിൽ, ആതിഥേയ ടീമിെൻറ മത്സരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണികളുടെ സാന്നിധ്യമുള്ളത് ഈജിപ്തിനാണെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.