ചൊ​വ്വാ​ഴ്​​ച രാ​ത്രി അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ൽ​ജീ​രി​യ- ഈ​ജി​പ്​​ത്​ മ​ത്സ​ര​ത്തി​നെ​ത്തി​യ ആ​രാ​ധ​ക​ർ

അതിരുകൾതാണ്ടി കാണികൾ ഒഴുകുന്നു

ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെൻറി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി രാ​ജ്യ​ത്തെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ. അ​റ​ബ് ക​പ്പി​ൽ പ​ന്ത് ത​ട്ടു​ന്ന ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് പു​റ​മേ, മേ​ഖ​ല​ക്ക് പു​റ​ത്തു​നി​ന്നും സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യ​താ​യി ട്രാ​വ​ൽ ​േമ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ആ​റ് മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഖ​ത്ത​റി​ലേ​ക്കു​ള്ള യാ​ത്രാ ബു​ക്കി​ങ്ങി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ്ര​മു​ഖ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ മി​ലാ​നോ ട്രാ​വ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ലി ഥാ​ബി​ത് പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ പെ​നി​ൻ​സു​ല​യോ​ട് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബു​ക്കി​ങ്ങു​ക​ളാ​ണ് ഇ​വ​യി​ൽ അ​ധി​ക​മെ​ന്നും റ​ഷ്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രും അ​റ​ബ്​ ക​പ്പി​ന്​ സാ​ക്ഷി​യ​വാ​ൻ വേ​ണ്ടി മാ​ത്രം ഖ​ത്ത​റി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​റ​ബ്​ മേ​ഖ​ല​ക​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ്​ ആ​ദ്യ​മാ​യാ​ണ്​ ഫി​ഫ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നു പു​​റ​മെ മാ​റ്റു​ര​ക്കു​ന്ന 15 ടീ​മു​ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കാ​നാ​യി അ​തി​ർ​ത്തി ക​ട​ന്ന്​ നി​ര​വ​ധി പേ​ർ എ​ത്തി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ടൂ​ർ​ണ​മെൻറി​ന് മു​മ്പു​ള്ള മൂ​ന്ന്-​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഖ​ത്ത​റി​ലേ​ക്കു​ള്ള ബു​ക്കി​ങ്ങു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് കാ​ണാ​നി​ട​യാ​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തെ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി സ്​​റ്റേ​ഡി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​രു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സൗ​ദി, ഒ​മാ​ൻ എ​ന്നി​വ​ക്ക് പു​റ​മേ ജോ​ർ​ഡ​ൻ, ഈ​ജി​പ്ത്, മൊ​റോ​ക്കോ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഖ​ത്ത​റി​ലേ​ക്കു​ള്ള ബു​ക്കി​ങ്ങു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​ക്ക് പു​റ​ത്ത്, ഉ​സ്​​ബ​ക്കി​സ്താ​ൻ, റ​ഷ്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഖ​ത്ത​റി​ലെ​ത്തു​ന്നു​ണ്ട് -അ​ലി ഥാ​ബി​ത് വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ൽ മു​ഫ്ത ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ്​ മാ​നേ​ജ​ർ ഖാ​ലി​ദ് ല​ഖ്മൂ​ഷ് പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​രി​ല​ധി​ക​വും അ​റ​ബ് ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണെ​ന്നും ക​ഴി​ഞ്ഞ 19 ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി പേ​രാ​ണ് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ല​ബ​നാ​ൻ, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ധി​ക​പേ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ഒ​മാ​ൻ, ജോ​ർ​ഡ​ൻ, ഇ​റാ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ലാ​ളു​ക​ൾ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

അ​റ​ബ്​ ക​പ്പി​ൽ ഇ​ഷ്​​ട ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​രാ​ധ​ക​ർ എ​ത്തു​െ​മ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ന്​ പു​റ​മേ, ഖ​ത്ത​റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ക​യും അ​വ​ധി ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക, കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യും നി​ര​വ​ധി പേ​ർ ഖ​ത്ത​റി​ലെ​ത്തു​ന്നു​ണ്ട്. യാ​ത്രാ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​തും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല ഇ​ള​വു​ക​ളും ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​റ​ബ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റിെൻറ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ നി​ര​വ​ധി പാ​ക്കേ​ജു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡിെൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മിേ​ക്രാ​ൺ ക​ണ്ടെ​ത്തി​യ​ത് കാ​ര​ണം യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ഇ​ക്കാ​ര​ണ​ത്താ​ൽ നി​ര​വ​ധി പേ​ർ ബു​ക്കി​ങ്ങു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്ത​താ​യും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഏ​ജ​ൻ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 


​നാളെ മുതൽ നോക്കൗട്ട്​

ഫിഫ അറബ്​ കപ്പിെൻറ ഗ്രൂപ്പ്​ ഘട്ട മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ നാളെ മുതൽ നോക്കൗട്ടിെൻറ ആവേശപ്പോരാട്ടം. ഓരേ ാഗ്രൂപ്പിൽ നിന്നും രണ്ട്​ ടീമുകളാണ്​ ക്വാർട്ടറിലേക്ക്​ യോഗ്യത നേടിയത്​. വെള്ളി, ശനി ദിവസങ്ങളിലായി അൽബെയ്​ത്​, അൽ തുമാമ, എജ്യൂക്കേഷൻ സിറ്റി, അൽ ജനൂബ്​ സ്​റ്റേഡിയങ്ങളിലാണ്​ മത്സരം. ക്വാർട്ടറിൽ യു.എ.ഇയെ നേരിടുന്ന ഖത്തറിന്​ ജയത്തോടെ സെമിയിലെത്തിയാൽ മൊറോക്കോ - അൽജീരിയ മത്സരത്തിലെ വിജയികളാവും എതിരാളി.


ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ക്ര​മം

ഡിസംബർ 10 -തുനീഷ്യ x ഒമാൻ (എജുക്കേഷൻ സിറ്റി) 6.00pm

ഡിസംബർ 10 -ഖത്തർ x യു.എ.ഇ (അൽ ബയ്​ത്​) 10.00pm

ഡിസംബർ 11- ഈജിപ്​ത്​ x ജോർഡൻ (അൽ ജനൂബ്​) 6.00pm

ഡിസംബർ 11 മൊറോക്കോ x അൽജീരിയ (അൽ തുമാമ) 10.00pm

Tags:    
News Summary - FIFA Arab Cup Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.