ദോഹ: അന്താരാഷ്ട്ര ഫുട്ബാൾ റാങ്കിങ്ങിൽ ഖത്തർ ഒരു സ്ഥാനം താഴേക്കിറങ്ങി 35ൽ എത്തി. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാൻ (17), ഇറാൻ (20), ദക്ഷിണ കൊറിയ (22), ഏഷ്യൻ മേഖലയിൽ ഉൾപ്പെടുത്തിയ ആസ്ട്രേലിയ (23) എന്നിവയാണ് ഖത്തറിന് മുകളിലുള്ളത്. ഇറാഖ് (55), സൗദി (56), ഉസ്ബകിസ്താൻ (62), ജോർഡൻ (68), യു.എ.ഇ (69), ഒമാൻ (76), ഇസ്രായേൽ (79), ബഹ്റൈൻ (81), ചൈന (88), സിറിയ (93), ഫലസ്തീൻ (95), അർമീനിയ (96), തായ്ലൻഡ് (100) എന്നീ രാജ്യങ്ങളാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടത്. ഇന്ത്യ മൂന്നു സ്ഥാനം താഴേക്കിറങ്ങി 124ൽ എത്തി. അർജന്റീന, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ, ഇംഗ്ലണ്ട്, പോർചുഗൽ, നെതർലൻഡ്സ്, സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി എന്നിവയാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഇപ്പോൾ നടക്കുന്ന യൂറോകപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകളിലെ പ്രകടനം അടുത്ത റാങ്ക് മാറ്റത്തിൽ പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.