ഫി​ഫ ലോ​ക​ക​പ്പ്​: ഖ​ത്ത​ർ, സൗ​ദി യാ​ത്ര​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ 'ഹാ​ദി​രീ​ൻ' പോ​ർ​ട്ട​ലി​ന് തു​ട​ക്കം

ജി​ദ്ദ: ഖ​ത്ത​റി​ൽ അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നും അ​തി​നി​ട​യി​ൽ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ത​ങ്ങ​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ പ്ര​ത്യേ​ക പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച് സൗ​ദി വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശ താ​മ​സ​ക്കാ​ർ​ക്കും ഒ​പ്പം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഏ​കീ​കൃ​ത ആ​ശ​യ​വി​നി​മ​യ പ്ലാ​റ്റ്ഫോ​മാ​യി 'ഹാ​ദി​രീ​ൻ' എ​ന്ന പേ​രി​ൽ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​രം, കാ​യി​കം, ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക് മ​ന്ത്രാ​ല​യ​ങ്ങ​ൾ, പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി, ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, സ​കാ​ത്-​ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​തോ​റി​റ്റി, എ​യ​ർ​പോ​ർ​ട്ട് ഹോ​ൾ​ഡി​ങ്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ്​ പ്ലാ​റ്റ്​​ഫോം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - FIFA World Cup: Facilitate Qatar and Saudi Travel Started 'Hadhireen' portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.