ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാളിനായുള്ള മൂന്നാമത്തെ സ്റ്റേഡിയമായ എജുക്കേഷൻ സിറ്റി ഡിസംബർ 18ന് ഖത്തർദേശീയ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ സെമി ഫൈനലും ഫൈനലും സ്റ്റേഡിയത്തിൽ അരങ്ങേറും. ഉദ്ഘാടനത്തിനൊപ്പം ക്ലബ് ലോകകപ്പ് ഫുട്ബാളിെൻറ സെമി ഫൈനൽ മത്സരം ഇവിടെയാണ് നടക്കുക. മൂന്നുനാൾ കഴിഞ്ഞ് ഫൈനലും ഇതേ സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 11 മുതൽ 21 വരെയാണ് ഖത്തറിൽ ക്ലബ് ലോകകപ്പ് നടക്കുന്നത്. 40,000 പേർക്ക് ഇരിക്കാവുന്നതാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയം. ‘മരുഭൂമിയിലെ വജ്രം’ എന്നാണ് രൂപഭംഗിയുടെ പ്രത്യേകതയാൽ എജുക്കേഷനൽ സിറ്റി സ്റ്റേഡിയം അറിയപ്പെടുന്നത്. ലോകകപ്പിനുള്ള ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം 2017ലും അൽജനൂബ് സ്റ്റേഡിയം ഇൗവർഷം ആദ്യത്തിലും ഉദ്ഘാടനം ചെയ്തിരുന്നു. അൽറയ്യാനിൽ എജുക്കേഷൻ സിറ്റിയുടെ ഹൃദയഭാഗത്താണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയമുള്ളത്. 2022 ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് ഇവിടെ നടക്കുക.
അടുത്ത ആഴ്ചകളിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ദോഹ മെട്രോയുടെ ഗ്രീൻ ൈലൻ ഉപയോഗിക്കുന്നതിലൂടെ കാണികൾക്ക് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്താനാകും. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത് രാജ്യത്തിനും കായികമേഖലക്കും അഭിമാന നിമിഷമാകുമെന്ന് സുപ്രീം കമ്മിറ്റി ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽതവാദി പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബാളിലെ ഖത്തറിെൻറ നിർണായക ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 2022 ലോകകപ്പിനായി ഖത്തർ ഒരുക്കുന്ന സൗകര്യങ്ങളെപ്പറ്റി ലോകമെമ്പാടുമുള്ള ആരാധകർക്ക് നേരിൽ കാണാനുള്ള അവസരം കൂടിയാകും േലാക ക്ലബ് ഫുട്ബാൾ ലോകകപ്പ് ഒരുക്കുക.
ക്ലബ് ഫുട്ബാൾ ലോകകപ്പിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും ഒഫിഷ്യലുകളും രാജ്യത്ത് എത്തും. മൂന്ന് വർഷം കഴിഞ്ഞ് നടക്കാൻ പോകുന്ന ലോകകപ്പ് ഫുട്ബാളിെൻറ ലഘുരൂപം കൂടിയാവും ഇത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ ഏറ്റവും പുതിയ ഫോട്ടോകള്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിെൻറ ഭീമന് ലിഫ്റ്റിങ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ആകെയുള്ള 40,000 സീറ്റ് ലോകകപ്പ് മത്സരത്തിന് ശേഷം 25,000 ആയി ചുരുക്കും. 15,000 സീറ്റുകള്‍ വികസിത രാജ്യങ്ങളിലെ കായികപരിപാടികള്‍ക്കായി നല്‍കും. ഉൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിെൻറ രൂപഘടന.
കന്നി മത്സരത്തിനെത്തുന്നത് ലിവർപൂൾ
യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂൾ ഫിഫ ലോക ക്ലബ് ഫുട്ബാൾ ലോകകപ്പിനായി ഖത്തറിലെത്തും. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ദിവസത്തിലാണ് ലിവർപൂൾ മാറ്റുരക്കുക. ജൂണിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെയാണ് ലിവർ പൂൾ ക്ലബ് ലോകകപ്പിെൻറ സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ലിവർപൂളിെൻറ എതിരാളികളെ ടൂർണമെൻറ് ആരംഭിച്ച ശേഷമേ വ്യക്തമാകൂ. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മത്സരത്തിൽ ലോകത്തിലെ ഏറ്റവും പ്രമുഖ ടീമിനെത്തെന്ന ലഭിച്ചത് മികച്ച നേട്ടമാണെന്ന് സുപ്രീംകമ്മിറ്റി െടക്നിക്കൽ ഡെലിവറി ഒാഫിസ് വൈസ് ചെയർമാൻ എൻജിനീയർ യാസിർ അൽ ജമാൽ പറഞ്ഞു.
ക്ലബ് ഫുട്ബാൾ ലോകകപ്പ് വേദികൾ ഇങ്ങനെ
മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദിയാകുക. ആതിഥേയ രാജ്യത്തെ ടീം എന്ന നിലയിൽ അൽസദ്ദ് ക്ലബ് നേരത്തേ യോഗ്യത നേടിയിട്ടുണ്ട്. ലിവർപൂൾ എഫ്.സി, സി.എഫ് മൊണ്ടേറിയ, ഇ.എസ് ടുണിസ്, ഹിങ്കീൻ സ്പോർട് തുടങ്ങിയവയാണ് പെങ്കടുക്കുമെന്ന് ഉറപ്പായ ടീമുകൾ. ശേഷിക്കുന്ന ടീമുകളെ അതത് രാജ്യങ്ങളിലെ യോഗ്യതാമത്സരങ്ങൾ പൂർത്തിയാകുന്നതോടെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.