ദോഹ: ഡിസംബർ 11 മുതൽ 21വരെ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് പിെൻറ ടിക്കറ്റ് പൊതുജനങ്ങൾക്ക് നവംബർ 14 മുതൽ ബുക്ക് ചെയ്യാം. വൈകീട്ട് മൂന്നുമുതൽ F IFA.com/tickets എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഫിഫ ഒരുക്കിയിരി ക്കുന്നത്. ഇത് ഡിസംബർ 21 വരെ നീണ്ടുനിൽക്കും. കഴിഞ്ഞദിവസം അവസാനിച്ച ടിക്കറ്റിെൻറ വിസ പ്രീ സെയിലിൽ 60 ശതമാനം ടിക്കറ്റുകളും സ്വന്തമാക്കിയത് ഖത്തറിൽ നിന്നുള്ളവരാണ്. 27,896 ടിക്കറ്റുകളാണ് ചാമ്പ്യൻഷിപ്പിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 60 ശതമാനം ടിക്കറ്റുകളും സ്വന്തമാക്കിയത് ഖത്തറിൽനിന്നാണെന്നും ഫിഫ വ്യക്തമാക്കി. ലിവർപൂൾ ഉൾപ്പെടുന്ന ബ്രിട്ടനിൽനിന്ന് 14 ശതമാനം ടിക്കറ്റുകൾ ബുക്ക് ചെയ്തു. നാലു ശതമാനം ടിക്കറ്റുകൾ ബ്രസീലിൽനിന്നാണ് ബുക്ക് ചെയ്തത്.രണ്ടാം റൗണ്ട്, സെമി ഫൈനൽ, ഫൈനൽ ടിക്കറ്റുകൾ പൂർണമായും പ്രീ സെയിലിൽ ബുക്ക് ചെയ്തുകഴിഞ്ഞു. ഡിസംബർ 21ന് നടക്കുന്ന ഫൈനലിനുവേണ്ടി മാത്രം 10085 ടിക്കറ്റുകളാണ് പ്രീ സെയിലിെൻറ ആദ്യ മണിക്കൂറുകളിൽ തന്നെ ബുക്ക് ചെയ്യപ്പെട്ടത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക ടിക്കറ്റുകളാണ് ഫിഫ ഒരുക്കിയിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനുള്ള പ്രത്യേക കോളം ഫിഫ തയാറാക്കിയിട്ടുണ്ട്. എന്നാൽ, ഇവർ ഭിന്നശേഷിക്കാരാണെന്ന് കാണിക്കുന്നതിന് സാക്ഷ്യപത്രം അറ്റാച്ച് ചെയ്യേണ്ടിവരും. ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ഡിസംബർ ആദ്യം മുതൽ പ്രിെൻറടുക്കാൻ കഴിയുന്ന രീതിയിൽ ടിക്കറ്റ് വിതരണം ചെയ്യും. 25 മുതൽ 400 റിയാൽ വരെയാണ് ടിക്കറ്റ്നിരക്ക്. ബുക്ക് ചെയ്തതിന് ശേഷം വെബ്സൈറ്റിലെ ടിക്കറ്റ് അക്കൗണ്ടുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുക്കുന്ന ടിക്കറ്റുകൾ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. മൂന്നു വേദികളിലായാണ് മത്സരം. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് േവദി. ആതിഥേയ രാജ്യത്തെ ടീം എന്ന നിലയിൽ അൽസദ്ദ് ക്ലബ് നേരത്തേ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ലിവർപൂൾ എഫ്.സി (യുവേഫ), സി.എഫ് മൊണ്ടേറിയ, ഇ.എസ് ടുണിസ്, ഹിങ്കീൻ സ്പോർട് തുടയവയാണ് ടീമുകൾ. മറ്റു ടീമുകളെ അതത് രാജ്യങ്ങളിലെ യോഗ്യതാമത്സരങ്ങൾ പൂർത്തിയാകുന്നതോടെ അറിയാം. ഉദ്ഘാടന മത്സരത്തിൽ ഖത്തറിൽനിന്നുള്ള അൽ സദ്ദും ഒ.എഫ്. സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഹൈൻഗെനും തമ്മിലായിരിക്കും ഏറ്റുമുട്ടുക.
ഇതുവരെയായി മൂന്നു ടീമുകളാണ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കോൺകാകഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മെക്സിക്കോ ടീം സി.എഫ് മോൺടിറ്റി, ഒ.എഫ്. സി ചാമ്പ്യൻമാരായ ന്യൂ കാലിഡോണിയയിൽനിന്നുള്ള ഹൈൻഗെൻ സ്പോർട്ട്, യുവേഫ ചാമ്പ്യൻമാരായ ലിവർപൂൾ എഫ്.സി എന്നിവരാണവർ. ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്ക ടീമുകൾ വരും മാസങ്ങളിൽ വ്യക്തമാകും. വൻകരയിലെ ചാമ്പ്യന്മാർ പങ്കെടുക്കുന്ന ഖത്തർ ക്ലബ് ലോകകപ്പിെൻറ ഔദ്യോഗിക ലോഗോ കഴിഞ്ഞദിവസം രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ പുറത്തുവിട്ടിരുന്നു. ഖത്തറിെൻറ സാംസ്കാരിക, പൈതൃകങ്ങളെ കോർത്തിണക്കിയുള്ളതാണ് ലോഗോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.